ad
Deshabhimani

അടുപ്പുകൂട്ടിസമരം നടത്തി

kvves

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അങ്കമാലി നിയോജകമണ്ഡലം യൂത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന അടുപ്പുകൂട്ടിസമരം സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ്‌ പ്രദീപ് ജോസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 11, 2026, 01:33 AM | 1 min read

അങ്കമാലി


വാണിജ്യ പാചകവാതകത്തിന്റെ അന്യായമായ വിലവർധനയിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അങ്കമാലി നിയോജകമണ്ഡലം യൂത്ത് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അടുപ്പുകൂട്ടിസമരം സംഘടിപ്പിച്ചു.


യൂത്ത് വിങ് സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ്‌ പ്രദീപ് ജോസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് റോജിൻ ദേവസി അധ്യക്ഷനായി. ഏകോപനസമിതി ജില്ലാ സെക്രട്ടറി എൻ വി പോളച്ചൻ, പി കെ പുന്നൻ, ജോണി കുര്യാക്കോസ്, തോമസ് കുര്യാക്കോസ്, രൻജിത്ത് രവീന്ദ്രൻ, കെ പി പ്രദീപ്, സ്റ്റെജീഷ് പോൾ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home