Deshabhimani

ഐഎഎസ് സ്വപ്നവും 
നേടിയെടുത്ത് പി വി അമൽ

ias
വെബ് ഡെസ്ക്

Published on Apr 24, 2025, 02:01 AM | 1 min read


മൂവാറ്റുപുഴ

ഐപിഎസ്‌ പരിശീലനം തുടരുമ്പോഴും ഐഎഎസ് സ്വപ്നം വിടാതെ പിന്തുടർന്ന പി വി അമലിന്‌ നേട്ടം. സിവിൽ സർവീസ് പരീക്ഷയിൽ 158–--ാംറാങ്ക് നേടിയ അമൽ ഹൈദരാബാദ് സർദാർ വല്ലഭ്ഭായി പട്ടേൽ നാഷണൽ പാെലീസ് അക്കാദമിയിൽ ഐപിഎസ് പരിശീലനത്തിലാണ്. മൂവാറ്റുപുഴ നോർത്ത് മാറാടി പാനേത്ത് വീട്ടിൽ പരേതനായ പി കെ വിജയന്റെ (ജോയിന്റ് ആർടിഒ)യും ബിഎസ്എൻഎൽ മുൻ ഡിവിഷണൽ എൻജിനിയർ ടി കെ രുക്‌മിണിയുടെയും മകനാണ്.


ഐപിഎസ് പരിശീലനത്തിന് ചേരുംമുമ്പ് ഒരുവർഷം അവധിയെടുത്ത് തയ്യാറെടുപ്പോടെയാണ് ആറാംശ്രമത്തിൽ ഐഎഎസ് സ്വന്തമാക്കിയത്‌. 2018 മുതൽ സ്വയം പരിശീലനം നടത്തിയാണ് അമൽ പരീക്ഷകൾ വിജയിച്ചത്. ഐഎഎസ് പരീക്ഷയ്ക്കായി എടുത്ത അവധി കഴിഞ്ഞ് 2024 ഡിസംബറിലാണ് ഐപിഎസ് പരിശീലനത്തിന് ചേർന്നത്. ഐഎഎസ്‌ പരിശീലനം തുടങ്ങുംവരെ പൊലീസ് അക്കാദമിയിലെ പരിശീലനം തുടരുമെന്ന് അമൽ പറഞ്ഞു. 2022ൽ 661–--ാമത് റാങ്കായിരുന്നു. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിടെക്‌ വിജയിച്ച അമൽ സിവിൽ സർവീസ് പഠനത്തിന് ഐച്ഛിക വിഷയമായി പൊളിറ്റിക്കൽ സയൻസും ഇന്റർനാഷണൽ റിലേഷൻസുമാണ്‌ എടുത്തത്‌. സഹോദരി: അമൃത.



deshabhimani section

Related News

View More
0 comments
Sort by

Home