ഗാട്ടാഗുസ്തിയുടെ പൊരുൾതേടി ഉസ്ബക്കിസ്ഥാൻ മന്ത്രി

ഉസ്ബക്കിസ്ഥാൻ കായികസഹമന്ത്രി കാമിൽ യുസോപാ പരിശീലകൻ എം എം സലീമിനൊപ്പം
മട്ടാഞ്ചേരി
ഇന്ത്യൻ ഗാട്ടാഗുസ്തിയുടെ പൊരുൾതേടി ഉസ്ബക്കിസ്ഥാൻ കായികസഹമന്ത്രി കാമിൽ യുസോപാ. കൊച്ചിയിലെ ഗാട്ടാഗുസ്തി പരിശീലകരെയും താരങ്ങളെയും കണ്ടാണ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. പരിശീലകനും റഫറിയുമായ എം എം സലീമിനോട് ഗുസ്തി രീതികളും ചരിത്രവും ചോദിച്ചറിഞ്ഞു.
ഉസ്ബക്കിസ്ഥാനിലെ ഖുറാഷ് ചാമ്പ്യനായ മന്ത്രി ഇന്ത്യയിലെ ഇതര പരമ്പരാഗത കായിക ഇനങ്ങളെക്കുറിച്ചും പഠിക്കുന്നുണ്ട്. 350 വർഷത്തിലേറെ പഴക്കമുള്ള ഖുറാഷിനെ ആധുനികരീതിയിലും പോയിന്റ് നിലവാരത്തിലുമാക്കിയതിൽ കാമിലിന്റെ പങ്ക് ശ്രദ്ധേയമാണ്. കൊച്ചിയിൽ നടന്ന ഖുറാഷ് മത്സരത്തിൽ മുഖ്യാതിഥിയായി എത്തിയതാണ് മന്ത്രി. വേദിക്കുസമീപം ഗാട്ടാഗുസ്തി ഗോദ കണ്ടതോടെയാണ് അതിനെക്കുറിച്ച് അന്വേഷണം നടത്തിയത്. പുരാതന കായികവിനോദമായ ഗാട്ടാഗുസ്തി അറുപതുകളിൽ കൊച്ചിയിലും ഹരമായിരുന്നു.
Related News

0 comments