പാചകവാതക വിലവർധനയ്‌ക്കെതിരെ മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു

പാചകവാതക വിലവർധനയ്‌ക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ ആലുവ ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധം കേന്ദ്ര കമ്മിറ്റി അംഗം പുഷ്പ ദാസ് ഉദ്ഘാടനം ചെയ്യുന്നു
ആലുവ
പാചകവാതക വിലവർധനയ്‌ക്കെതിരെയും പ്രതിസന്ധി പരിഹരിക്കാത്ത കേന്ദ്രസർക്കാര്‍ നിലപാടിനെതിരെയും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ആലുവ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂർണിക്കരയിൽ നടന്ന പ്രതിഷേധം മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം പുഷ്പ ദാസ് ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി ഡോ. വി രമാകുമാരി അധ്യക്ഷയായി. റംല അലിയാർ, മായ അഷ്റഫ് എന്നിവർ സംസാരിച്ചു.










0 comments