Deshabhimani

ഗാന്ധിയാത്രാ ചിത്രപ്രദർശനത്തിന്‌ തിരശ്ശീല താഴ്‌ന്നു

gandhi

ഗാന്ധി സ്മാരക കലാപ്രദര്‍ശനം ഒരുക്കിയ പി എന്‍ ഗോപീകൃഷ്ണന്‍, സുധീഷ് എഴുവത്ത് എന്നിവര്‍ക്ക് 
പ്രൊഫ. എം കെ സാനു വൃക്ഷത്തൈകള്‍ സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Feb 19, 2025, 02:47 AM | 1 min read


കൊച്ചി

ജീവിതത്തിന്റെ അവസാന രണ്ടുവർഷം മഹാത്മാഗാന്ധി നടത്തിയ സംഭവബഹുല യാത്രയുടെ ചരിത്രം നിറച്ചുവച്ച ചിത്രപ്രദർശനത്തിന്‌ തിരശ്ശീല താഴ്‌ന്നു. ഗാന്ധിജിയുടെ രക്തസാക്ഷിത്വ വാർഷികദിനംമുതൽ മൂന്നാഴ്ച ലളിതകലാ അക്കാദമി ദർബാർ ഹാളിൽ സംഘടിപ്പിച്ച ‘യു ഐ കുഡ്‌ നോട്ട്‌ സേവ്‌, വാക്ക്‌ വിത്ത്‌ മീ’ പ്രദർശനമാണ്‌ ആയിരങ്ങൾക്ക്‌ ദൃശ്യവിരുന്നൊരുക്കി സമാപിച്ചത്‌.


പ്രദർശനം ഒരുക്കിയ കവി പി എൻ ഗോപീകൃഷ്‌ണൻ, ഫോട്ടോഗ്രാഫർ സുധീഷ്‌ എഴുവത്ത്‌, ചിത്രകാരൻ മുരളി ചീരോത്ത്‌ എന്നിവരെ നഗരത്തിലെ സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്‌മ ആദരിച്ചു. പ്രൊഫ. എം കെ സാനു മൂവർക്കും ഫലവൃക്ഷത്തൈകൾ സമ്മാനിച്ചു. പ്രദർശനത്തിന്റെ ഓർമയ്‌ക്ക്‌ അക്കാദമി വളപ്പിൽ വൃക്ഷത്തൈ നട്ടു. ഷാജി ജോർജ്‌ പ്രണത, കെ എ രാജേഷ്‌, ജോഷി ഡോൺ ബോസ്‌കോ, എൻ മാധവൻകുട്ടി, കെ പി അജിത്കുമാർ, എ ശ്യാം, എസ്‌ ഗോപാലകൃഷ്‌ണൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

0 comments
Sort by

Home