ad
Deshabhimani

കൊച്ചിൻ പ്രീമിയർ ലീഗ്

ഗോൾഡൻ ത്രെഡ്സ് എഫ്സി ചാമ്പ്യന്മാര്‍

Football

കൊച്ചിൻ പ്രീമിയർ ലീഗില്‍ ചാമ്പ്യന്മാരായ ഗോൾഡൻ ത്രെഡ്സ് എഫ്സിക്ക് 
ട്രോഫി സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Jun 10, 2026, 12:27 AM | 1 min read

കൊച്ചി

ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന കൊച്ചിൻ പ്രീമിയർ ലീഗില്‍ ഗോൾഡൻ ത്രെഡ്സ് എഫ്സി ചാമ്പ്യന്മാരായി. ഫൈനലിൽ മുത്തൂറ്റ് എഫ്എയെ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്കാണ് ഗോൾഡൻ ത്രെഡ്സ് എഫ്സി പരാജയപ്പെടുത്തിയത്.


കൊച്ചിൻപോർട്ട് അതോറിറ്റി മൂന്നാംസ്ഥാനവും ഉദയ സ്പോർട്ടിങ് ക്ലബ് നാലാംസ്ഥാനവും കരസ്ഥമാക്കി. മികച്ച കളിക്കാരനായി ഗോൾഡൻ ത്രെഡ്സിലെ വിപിൻ അജയനെയും മികച്ച ഗോൾകീപ്പറായി ഉദയ സ്പോർട്ടിങ് ക്ലബ്ബിലെ അനന്തുവിനെയും തെരഞ്ഞെടുത്തു. വിജയികൾക്ക് കേരള ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ഷാജി സി കുര്യൻ സമ്മാനങ്ങള്‍ വിതരണം ചെയ്തു.


ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പി വി ശ്രീനിജിന്‍ അധ്യക്ഷനായി. എഐഎഫ്എഫ് മുൻ സെക്രട്ടറി പി അനിൽകുമാർ, മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി സി ജേക്കബ്, ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി വിജു ചൂളയ്ക്കൽ, അസോസിയേഷൻ ഭാരവാഹികളായ എസ് രാമചന്ദ്രൻനായർ, എസ് എസ് നൗഷാദ്, ജോസ് ലോറൻസ്, എൻ ഉമ്മർ, എം കെ പ്രഹ്ളാദൻ, എം എം സാദിഖ്, പി ഒ ജോബിൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home