എടത്തല മാളേയ്ക്കപ്പടിയിൽ പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചു

എടത്തല മാളേയ്യ്ക്കപ്പടി കോരങ്ങാട്ടുമൂലയിൽ പ്ലാസ്റ്റിക് ഗോഡൗണിന് തീ പിടിച്ചപ്പോൾ
ആലുവ: എടത്തല മാളേയ്ക്കപ്പടി കോരങ്ങാട്ടുമൂലയിൽ പ്ലാസ്റ്റിക് മാലിന്യം സംഭരിച്ചിരുന്ന ഗോഡൗൺ തീപിടുത്തത്തിൽ പൂർണമായും കത്തിനശിച്ചു. തിങ്കൾ പുലർച്ചെ 3.30നായിരുന്നു സംഭവം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേർതിരിക്കുന്നതിനും, പുനരുപയോഗം ചെയ്യാനായുള്ള പ്ലാസ്റ്റിക് സൂക്ഷിക്കുന്നതിനുമായി മാളേക്കപ്പടി സ്വദേശിയായ ഞങ്ങനംകുഴിയിൽ ബഷീർ രണ്ട് ഏക്കർ സ്ഥലത്ത് നടത്തിയിരുന്ന ഗോഡൗണ്‍ ആണ് കത്തി നശിച്ചത്. കടുത്ത ചൂട് ആയതിനാൽ പ്ലാസ്റ്റിക്ക് സൂക്ഷിക്കുന്ന ഗോഡൗണിൽ നിന്നും പുറത്ത് പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടിരിക്കുന്ന ഇടങ്ങളിലേക്കും അതിവേഗത്തില്‍ തീ ആളിപടർന്നു.
ഗോഡൗണിലെ ഇതര സംസ്ഥാന തൊഴിലാളികൾ സമീപത്തായി താമസിച്ചിരുന്ന ഷെഡുകളും കത്തിനശിച്ചു. എന്നാൽ ആളപായമില്ല. കത്തുപിടുത്തം തുടങ്ങിയതോടെ ഇവർ ഉപയോഗിച്ചിരുന്ന പാചക വാതക സിലിണ്ടർ എന്നിവ എടുത്തു മാറ്റയിരുന്നു.പ്ലാസ്റ്റിക് മാലിന്യം കത്തിയതിനെ തുടര്‍ന്ന് പ്രദേശത്താകെ ചൂടും പുകയും നിറഞ്ഞു.
ആലുവ, ഗാന്ധിനഗര്‍, തൃക്കാക്കര, ഏലൂര്‍, പട്ടിമറ്റം എന്നിവിടങ്ങളില്‍ നിന്നായി 10 അഗ്നിരക്ഷാ യൂണിറ്റ് എത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.
0 comments