വനംവകുപ്പിന്റെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഇനി ഇ–ടിക്കറ്റ്

നെടുമ്പാശേരി സുവർണോദ്യാനം ബയോളജിക്കൽ പാർക്കിൽ ഇ-–ടിക്കറ്റിന്റെ പരീക്ഷണം സോഷ്യൽ ഫോറസ്ട്രി റീജണൽ കൺസർവേറ്റർ എം ഇന്ദു വിജയൻ നിർവഹിക്കുന്നു
പെരുമ്പാവൂർ
വനംവകുപ്പിന്റെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ടിക്കറ്റ് സ്വന്തമാക്കാൻ ക്യുആർ കോഡ് സംവിധാനം നടപ്പാക്കി. അഭയാരണ്യം വനവികസന ഏജൻസിയുടെ കീഴിലുള്ള നാല് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് ഇ–-ടിക്കറ്റ് നടപ്പാക്കിയത്.
നെടുമ്പാശേരിക്കടുത്തുള്ള സുവർണോദ്യാനം ബയോളജിക്കൽ പാർക്ക്, മംഗളവനം പക്ഷിസങ്കേതം എന്നിവിടങ്ങളിൽ ഇ–-ടിക്കറ്റിന്റെ പരീക്ഷണം ആരംഭിച്ചു. കൺസർവേറ്റർ ഓഫീസർ എം ഇന്ദു വിജയൻ സുവർണോദ്യാനം ബയോളജിക്കൽ പാർക്കിൽ പദ്ധതിയുടെ പരിശോധന നടത്തി. അഭയാരണ്യത്തിലും പാണംകുഴിയിലും ഇ-–-ടിക്കറ്റ് സംവിധാനം വരുംദിവസങ്ങളിൽ ലഭ്യമാക്കും. ഉദ്യോഗസ്ഥരായ ഡെൽറ്റോ എൽ മാറോക്കി, ടി എം റഷീദ് തുടങ്ങിയവർ പങ്കെടുത്തു.
0 comments