ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു

പാചകവാതക വിലവർധനയ്‌ക്കെതിരെ ഡിവൈഎഫ്ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഗ്യാസ് സിലിണ്ടർ ചുമന്നുള്ള പ്രതിഷേധം സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
പാചകവാതക വിലവർധനയിൽ കേന്ദ്രത്തിനെതിരെ ഡിവൈഎഫ്ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്യാസ് സിലിണ്ടർ ചുമ ന്ന് പ്രതിഷേധപ്രകടനം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ അധ്യക്ഷനായി. സെക്രട്ടറി സച്ചിൻ ഐ കുര്യാക്കോസ്, ട്രഷറർ ജസ്റ്റിൻ തോമസ്, വൈസ് പ്രസിഡന്റ് രാഹുൽ രാമചന്ദ്രൻ, ഇ കെ അജൂപ് എന്നിവർ സംസാരിച്ചു.
കോതമംഗലം
രാജ്യത്ത് രൂക്ഷമായ പാചകവാതകക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കോതമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. ബ്ലോക്ക് സെക്രട്ടറി ജിയോ പയസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അരുൺ പി ബോബൻ അധ്യക്ഷനായി. കെ എൻ ശ്രീജിത്, അപർണ ഗോപി, ധനേഷ് കെ ശ്രീധർ, വിഷ്ണു തങ്കപ്പൻ, എൽദോസ് പോൾ, എൽസൺ സജി എന്നിവർ സംസാരിച്ചു.
കവളങ്ങാട്
രാജ്യത്ത് രൂക്ഷമായ പാചകവാതകക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കവളങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ഷിജോ എബ്രഹാം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ബേസിൽ ജയിംസ്, പ്രസിഡന്റ് അഷ്‌കർ കരീം, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ബേസിൽ മത്തായി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബേസിൽ മാത്യൂസ്, എസ്എഫ്ഐ ഏരിയ സെക്രട്ടറി പ്രിയ പ്രിൻസ് എന്നിവർ നേതൃത്വം നൽകി.










0 comments