എസ്എഫ്ഐ ജില്ലാ കൺവൻഷൻ

എസ്എഫ്ഐ ജില്ലാ കൺവൻഷൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പി എം ആർഷോ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
എസ്എഫ്ഐ ജില്ലാ കൺവൻഷൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പി എം ആർഷോ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആശിഷ് എസ് ആനന്ദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് സംസ്ഥാന റിപ്പോർട്ടിങ് നടത്തി.
സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജിഷ്ണു സത്യൻ, ജില്ലാ സെക്രട്ടറി ടി ആർ അർജുൻ, അജ്മില ഷാൻ, യദുകൃഷ്ണൻ, മുഹമ്മദ് സഹൽ, സേതു പാർവതി, ഋതിഷ ഋതു എന്നിവർ സംസാരിച്ചു. ജില്ലയിലെ 16 ഏരിയ കമ്മിറ്റികളിൽനിന്ന് മൂന്ന് സർവകലാശാല കമ്മിറ്റികളിൽനിന്നുമായി 300 പ്രതിനിധികൾ പങ്കെടുത്തു.
ജില്ലാ പ്രസിഡന്റായി ആശിഷ് എസ് ആനന്ദിനെയും ജില്ലാ സെക്രട്ടറിയായി ടി ആർ അർജുനെയും തെരഞ്ഞെടുത്തു. എച്ച് നന്ദകുമാർ, ടി എം അഖേന്ദ്ര, അജയ് മോഹൻ (വൈസ് പ്രസിഡന്റുമാർ). ഷാഹുൽ ഗഫൂർ, അജ്‌മില ഷാൻ, രതു കൃഷ്‌ണൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റുഭാരവാഹികൾ.
0 comments