പാചകവാതക വിലവർധന
വ്യാപാരികള്‍ മാർച്ചും ധർണയും നടത്തി

വാണിജ്യ പാചകവാതകത്തിന്റെ വിലവർധനയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി എറണാകുളം ബിഎസ്എൻഎൽ ഓഫീസിലേക്കു നടത്തിയ മാർച്ചും ധർണയും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് അരുൺകുമാർ ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
വാണിജ്യ പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് റോബിന്‍ ജോണ്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി എം അബ്ദുള്‍ വാഹിദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ കെ ആസാദ്, പി എ നാദിര്‍ഷാ, ഹോട്ടൽ ആൻഡ് ബേക്കേഴ്സ് സമിതി സംസ്ഥാന പ്രസിഡന്റ് യാസിർ അറഫത്ത്, ചിക്കന്‍ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് പി ബി ഷംസുദീന്‍, ടെക്സ്റ്റൈൽ ഗാർമെന്റ്‌സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സുൾഫിക്കർ അലി, പി എം ഹാരിസ്, എം കെ സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
വാണിജ്യ പാചകവാതക വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഓള്‍
കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനസമിതിയുടെ
നേതൃത്വത്തിൽ എറണാകുളം പനമ്പിള്ളിനഗറിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സോണല്‍ ഓഫീസ് ഉപരോധിക്കുന്നു
കാറ്ററേഴ്‌സ് അസോസിയേഷന്‍ ഐഒസി ഓഫീസ് ഉപരോധിച്ചു
കൊച്ചി
വാണിജ്യ പാചകവാതക സിലിണ്ടറുകള്‍ക്ക് വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ (എകെസിഎ) ജില്ലാ കമ്മിറ്റി പനമ്പിള്ളി നഗറിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സോണല്‍ ഓഫീസിലേയ്ക്ക് റാലിയും ഉപരോധ സമരവും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എ ജെ സഖറിയ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വി കെ വര്‍ഗീസ് അധ്യക്ഷനായി. രക്ഷാധികാരി ബാദുഷ കടലുണ്ടി, മുന്‍ സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് ജോര്‍ജ്, ജനറല്‍ സെക്രട്ടറി റോബിന്‍ കെ പോള്‍, ജില്ലാ സെക്രട്ടറി ഫ്രെഡി അല്‍മെഡ, ജില്ലാ വൈസ് പ്രസിഡന്റ് അയൂബ് തുടങ്ങിയവര്‍ സംസാരിച്ചു.










0 comments