മഴയിൽ രാസമാലിന്യം ; അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

പെരുമ്പാവൂർ
വെങ്ങോല പഞ്ചായത്തിലെ പോഞ്ഞാശേരി - ചുണ്ടമല പ്രദേശത്ത് പെയ്ത മഴയിൽ രാസമാലിന്യം കണ്ടെത്തിയ സംഭവത്തിൽ നടപടി സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടറോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. പഞ്ചായത്തിലെ 23–--ാം വാർഡ് അംഗം ബേസിൽ കുര്യാക്കോസ് നൽകിയ നിവേദനത്തിലാണ് മുഖ്യമന്ത്രി നിർദേശിച്ചത്. മലിനീകരണ നിയന്ത്രണ ബോർഡ് വ്യാഴാഴ്ച പരിശോധനയ്ക്കെത്തുമെന്ന് എൻവയോൺമെന്റൽ എൻജിനിയർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ പെയ്ത മഴയിലാണ് മഞ്ഞനിറത്തിൽ രാസമാലിന്യം കണ്ടെത്തിയത്. പ്രദേശത്തെ വീടുകളുടെ മുകളിലും മുറ്റത്തും മരങ്ങളുടെ ഇലകളിലും മാലിന്യത്തിന്റെ സാന്നിധ്യമാണ്.
0 comments