ബിഎസ്എൻഎല്ലിനെ കേന്ദ്രം തകർക്കുന്നു: തോമസ് ഐസക്

കെ പ്രഭാകരന്‍ അനുസ്മരണസമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
കേന്ദ്രസർക്കാർ നയങ്ങളാണ് -ബിഎസ്എൻഎല്ലിനെ തകർക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് പറഞ്ഞു.
പൊതുമേഖലയെ തകർക്കുന്നത് സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ വിലപേശൽ ഇല്ലാതാക്കാനാണ്. ലേബർ കോഡ് തൊഴിലാളികളുടെ അവകാശങ്ങളിലുള്ള കൈകടത്തലാണെന്നും ക്ഷേമപദ്ധതികളിൽനിന്ന് മുതലാളിമാർക്ക് ഒഴിഞ്ഞുപോകാനും ട്രേഡ് യൂണിയനുകളെ ഇല്ലാതാക്കാനുമുള്ള ശ്രമമാണെന്നും തോമസ് ഐസക് പറഞ്ഞു.
കമ്പി തപാൽ തൊഴിലാളികളുടെ നേതാവായിരുന്ന കെ പ്രഭാകരന്റെ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ കെ പ്രഭാകരൻ ഫൗണ്ടേഷൻ ട്രസ്റ്റി പി എസ് പീതാംബരൻ അധ്യക്ഷനായി. സെക്രട്ടറി കെ മോഹനൻ, എ വി കുര്യാക്കോസ്, ഒ സി ജോയി, ടി കെ സജീവൻ, എം എൻ അരുൺകുമാർ, പി ജനാർദനൻ എന്നിവർ സംസാരിച്ചു.
0 comments