ലക്ഷങ്ങളുടെ തട്ടിപ്പ്: വൈദികനടക്കം 4 പേർ പിടിയിൽ

കൊച്ചി
വ്യാജകരാർ ഉണ്ടാക്കി ലക്ഷങ്ങൾ തട്ടിയ കേസിൽ വൈദികനടക്കം നാലുപേർ പിടിയിൽ. കാസർകോട് മൂളിയാർ സ്വദേശിയിൽനിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂവാറ്റുപുഴ മേക്കടമ്പ് മൂലംകുഴി വീട്ടിൽ ഫാ. ജേക്കബ് മൂലംകുഴി (66), കലൂർ പോണേക്കര ചങ്ങാടംപൊക്ക് നികർത്തിൽ വീട്ടിൽ പൊന്നപ്പൻ (-58), പോണേക്കര പെരുമനത്താഴം റോഡ് സൗപർണിക വീട്ടിൽ പി എസ് ഷൈജു (-45), തൃക്കാക്കര ബിഎം നഗർ മുക്കുങ്ങൽ വീട്ടിൽ എം ടി ഷാജു (54) എന്നിവരാണ് പിടിയിലായത്.
തൃപ്പൂണിത്തുറ സ്വദേശി ബിന്ദു ഷാജിയുടെ പേരിലുള്ള ഇടപ്പള്ളി പോണേക്കര ഭാഗത്തെ 80 ലക്ഷം രൂപ വിലയുള്ള വീട് ഫാ. ജേക്കബ് മൂലംകുഴി 50 ലക്ഷം രൂപയുടെ ചെക്ക് നൽകി കരാറാക്കി. ഇതേവീട് 45 ലക്ഷം രൂപയ്ക്ക് നൽകാം എന്ന് വിശ്വസിപ്പിച്ച് കാസർകോട് സ്വദേശി സതീശനിൽനിന്ന് 30 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഫാ. ജേക്കബ് മൂലംകുഴി, ഷാജു, ഷൈജു, പൊന്നപ്പൻ എന്നിവർ ചേർന്ന് വ്യാജകരാർ ഉണ്ടാക്കിയാണ് പണംതട്ടിയത്.
ഇതേ പ്രതികൾ സമാനമായ തട്ടിപ്പ് മുമ്പും പലയിടത്തായി നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ചേരാനല്ലൂർ, ഹിൽപാലസ് എന്നീ സ്റ്റേഷനുകളിൽ കേസുകളും ഉണ്ട്.
എളമക്കര എസ്‌എച്ച്‌ഒ ഹരികൃഷ്ണന്റെ നേതൃത്വത്തിൽ എസ്ഐമാരായ എം മനോജ്, നന്ദകുമാർ, കൃഷ്ണകുമാർ, സിപിഒമാരായ അനീഷ്, ബ്രൂണോ, ഗിരീഷ്, സുധീഷ്, രഞ്ജിത്, സ്റ്റേവിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Related News

0 comments