ഡ്രൈവർക്ക് പരിക്ക് മരം കടപുഴകി ഓട്ടോറിക്ഷയുടെ മുകളിൽ വീണു

തരിയോട് വേനൽമഴയിൽ കാലിക്കുനിയിൽ മരം കടപുഴകി ഓട്ടോറിക്ഷയുടെ മുകളിൽ വീണ് ഡ്രൈവർക്ക് പരിക്കേറ്റു. പൂഴിത്തറ ഹംസക്കാണ് പരിക്കേറ്റത്. ബുധൻ വൈകിട്ട് അഞ്ചരയോടെ മുസ്ലിംപള്ളിക്ക് സമീപമായിരുന്നു അപകടം. മഴയിൽ റോഡരികിലെ വട്ടമരം ഓട്ടോയുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. ഓട്ടോറിക്ഷയുടെ മുൻവശത്തെ ചില്ല് പൊട്ടി ദേഹത്ത് പതിച്ചാണ് ഹംസക്ക് പരിക്കേറ്റത്. വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഓട്ടോക്ക് കേടുപാട് സംഭവിച്ചു. പടം:
0 comments