അരി നിഷേധിക്കുന്ന കേന്ദ്ര നിലപാടിൽ പ്രതിഷേധം

കേരളത്തിന് അരി നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കർഷക തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു) കൽപ്പറ്റയിൽ പ്രകടനം നടത്തി. ഉത്സവകാലത്ത് വിപണിയിലെ വിലക്കയറ്റം ചെറുക്കാൻ ലഭിച്ചിരുന്ന അരിവിഹിതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ നടന്ന പ്രതിഷേധ യോഗം ജില്ലാ ട്രഷറർ എം ഡി സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്തു. വി ബാവ അധ്യക്ഷനായി. ഇ എ രാജപ്പൻ, ബീന രതീഷ് എന്നിവർ സംസാരിച്ചു. ഇ കെ ബിജുജൻ സ്വാഗതവും പി എ സബീർ നന്ദിയും പറഞ്ഞു.
0 comments