കളന്നൂർക്കുന്നിൽ വീട്ടുമുറ്റത്ത് പുലിയുടെ കാൽപ്പാട്

ബത്തേരി ചീരാൽ കളന്നൂർക്കുന്നിൽ ജനവാസമേഖലയിൽ പുലിയുടെ സാന്നിധ്യം. പ്രദേശവാസിയായ പൊന്നകത്ത് നൗഷാദിന്റെ വീട്ടുമുറ്റത്ത് പുലിയുടെ കാൽപ്പാടുകൾ കണ്ടു. ചൊവ്വ രാത്രി 11ന് വീടിന് പുറത്തുനിന്ന് ശബ്ദം കേട്ടിരുന്നതായി നൗഷാദ് പറഞ്ഞു. രാവിലെ പഴൂർ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വനപാലകർ എത്തിയാണ് പുലിയാണെന്ന് സ്ഥിരീകരിച്ചത്. കാട്ടുപന്നി ശല്യമുള്ളതിനാൽ നെറ്റ് കെട്ടിയിട്ടുണ്ട്. ഇത് ചാടിക്കടന്നാണ് പുലിയെത്തിയത്. പ്രദേശത്ത് ആദ്യമായാണ് പുലിസാന്നിധ്യം. ജനവാസമേഖലയായതിനാൽ പ്രദേശവാസികൾ ഭയത്തിലാണ്. എത്രയുംവേഗം പുലിയെ പിടികൂടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
0 comments