റെക്കാഡ്‌ വില മറികടക്കാൻ കുരുമുളക്‌


കാർഷികമേഖലയിൽ ഉണർവ്‌

കുരുമുളക്‌

വെബ് ഡെസ്ക്

Published on Mar 18, 2025, 12:30 AM | 1 min read

കൽപ്പറ്റ റെക്കാഡ്‌ വിലയും കടത്തിവെട്ടാനുള്ള കുതിപ്പിലാണ്‌ കുരുമുളക്‌. ഇതോടെ ജില്ലയിലെ കുരുമുളക്‌ മേഖല ഉണർന്നു. കു​രു​മു​ള​ക്​ വി​ള​വെ​ടു​പ്പ് സീ​സ​ൺ അവസാനിക്കാറായതോടെ ക​റു​ത്ത പൊ​ന്നി​ന്റെ വി​ല വീ​ണ്ടും ഉ​യ​രുന്നു. 700 രൂപയാണിപ്പോൾ കിലോയ്ക്ക്‌ കർഷകർക്ക്‌ ലഭിക്കുന്നവില. 2012ലാണ്‌ സമീപകാലത്ത്‌ കുരുമുളക്‌ വില എറ്റവുമധികം ഉയർന്നത്‌. 720 രൂപയായിരുന്നു അന്നത്തെവില. സംസ്ഥാനത്തെ കുരുമുളക്‌ ഉ​ൽ​പ്പാ​ദ​ന​ത്തി​ൽ ഇത്തവണ 40 ശ​ത​മാ​ന​ത്തി​ന്റെ ഇ​ടി​വുണ്ടായിട്ടുണ്ട്‌. മാ​ർ​ച്ച് ആദ്യവാരത്തോടെ മൂക്കാൽ ഭാഗത്തോളം കുരുമുളക്‌ വിളവെടുപ്പ്‌ പൂർത്തിയായി. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം വി​ള​വെ​ടു​പ്പ് വൈ​കാ​നും ഇ​ട​യാ​ക്കി. വയനാടൻ കുരുമുളകിനാണ്‌ മാർക്കറ്റിൽ പ്രിയം. ആയിരം രൂപയുടെ വർധനവാണ്‌ മറ്റിനം കുരുമുളകുമായി വയനാടനുള്ളത്‌. ഒ​രു മാ​സം മു​മ്പ് കി​ലോ​യ്ക്ക്‌​ 650 രൂ​പ​യാ​യി​രു​ന്ന കു​രു​മു​ള​കി​ന് വി​ല. 700 രൂ​പ​യി​ലേ​ക്കാ​ണ് ഒറ്റയടിയ്ക്ക്‌ ഉ​യ​ർ​ന്ന​ത്. വ​രുംദി​വ​സ​ങ്ങ​ളി​ൽ വി​ല ഇ​നി​യും മെ​ച്ച​പ്പെ​ടു​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്. വയനാടൻ കുരുമുളകിന്‌ ക്വിന്റലിന്‌ 69,000 രൂപയും ചേട്ടന്‌ 68,000 രൂപയുമാണ്‌ മാർക്കറ്റിൽ ലഭിക്കുന്നത്‌. ഇ​ന്ത്യ​ൻ കു​രു​മു​ള​കി​ന്റെ ഉ​ൽ​പാ​ദ​നം ഇ​ടി​ഞ്ഞ​തും നേ​പ്പാ​ൾ അ​തി​ർ​ത്തി​യി​ലൂ​ടെ ഇ​ന്ത്യ​യി​ലേ​ക്ക് ക​ള്ള​ക്ക​ട​ത്താ​യി വ​ന്നി​രു​ന്ന കു​രു​മു​ള​കി​ന്റെ വ​ര​വ്​ കു​റ​ഞ്ഞ​തും ആ​ഭ്യ​ന്ത​ര മാ​ർ​ക്ക​റ്റി​ൽ വി​ല ഉ​യ​രാ​ൻ ഇ​ട​യാ​ക്കി. ഇ​ന്തോ​നേ​ഷ്യ, ബ്ര​സീ​ൽ, ശ്രീ​ല​ങ്ക, വി​യ​റ്റ്നാം എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​രു​മു​ള​ക് ഉ​ൽ​പാ​ദ​നം കു​റ​യു​മെ​ന്ന സൂ​ച​ന​ക​ളും വി​ല ഉ​യ​രാ​ൻ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. കാർഷിക മേഖലകളിലെ സ്ഥിതിഗതികൾ വിലയിരുത്തി പരമാവധി വേഗത്തിൽ ചരക്ക്‌ സംഭരണത്തിന്‌ അന്തർസംസ്ഥാന ഇടപാടുകാർ ഇടപെട്ടതിനാലാണ്‌ വില പെട്ടന്ന്‌ ഉയർന്നത്‌. കാലാവസ്ഥ ചതിച്ചു: 
ഉൽപാദനം ഇടിഞ്ഞു വിലവർധനവിന്റെ ഗുണം ലഭിക്കാത്ത സാഹചര്യമാണ്‌ ജില്ലയിലെ കുരുമുളക്‌ കർഷകർക്ക്‌. പുൽപ്പള്ളി, മുള്ളൻകൊല്ലി പ്രദേശങ്ങളിലാണ്‌ വയനാട്ടിൽ ഏറ്റവുമധികം കുരുമുളക്‌ വിളയുന്നത്‌. മണ്ണിന്റെ ഘടനയിലുണ്ടായമാറ്റവും വരൾച്ചയും ഉൽപാദം നാൽപത്‌ ശതമാനത്തിലധികം കുറച്ചു. ഡക്കാൻ പീഠഭൂമിയിലെ കാലാവസ്ഥ വയനാട്ടിലേക്കും വ്യാപിക്കുന്നതിന്റെ ദോഷം ആദ്യഘട്ടത്തിൽ ബാധിക്കുന്നത്‌ കുരുമുളകിനെയാണെന്ന്‌ കാലാവസ്ഥ നീരീക്ഷകർ പറയുന്നു. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം രൂക്ഷമായതിനാൽ രോ​ഗ​ബാ​ധ​യും വർധിക്കുന്നുണ്ട്‌. ഇതും കുരുമുളക്‌ ഉ​ൽ​പാ​ദ​ന​ത്തി​ൽ ഇ​ടി​വുണ്ടാക്കുന്നു.



deshabhimani section

Related News

0 comments
Sort by

Home