Deshabhimani

സഞ്ചാരികൾ നിറഞ്ഞ് മുതുമല

 മുതുമല
വെബ് ഡെസ്ക്

Published on Apr 21, 2025, 08:39 PM | 1 min read

ഗൂഡല്ലൂർ അവധിദിവസങ്ങളിൽ മുതുമലയിലെത്തുന്ന സഞ്ചാരികൾ ക്ഷമയോടെ വരിനിന്ന്‌ കാണുന്ന ചില വിഐപികളുണ്ട്‌. ഇവരോടൊപ്പംനിന്ന്‌ ഫോട്ടോയെടുക്കാനും തിരക്കാണ്‌. ആരെയാണെന്നല്ലേ... മുതുമല ആന വളർത്തൽ കേന്ദ്രത്തിലെ കുട്ടിക്കുറുമ്പൻമാരെ. ആനകൾക്കുള്ള ഭക്ഷണം നൽകുന്നതും കുളിപ്പിക്കുന്നതും കാണാൻ നിരവധി സഞ്ചാരികളാണെത്തുന്നത്‌. ആനയെ അടുത്ത്‌ കാണാനും ഫോട്ടോയെടുക്കാനും നിരവധി പേരാണെത്തുന്നത്‌. വനംവകുപ്പിന്റെ വാഹനത്തിൽ സഞ്ചാരികളെ വനത്തിൽ കൊണ്ടുപോകുന്നുമുണ്ട്‌. മഴയെ തുടർന്ന്‌, വനത്തിൽ പച്ചപ്പുള്ളതിനാൽ മാൻ അടക്കമുള്ള മൃഗങ്ങളെയും കാണാനാകുന്നു. ആന സവാരി തുടങ്ങണമെന്നും സഞ്ചാരികളിൽനിന്ന്‌ ആവശ്യമുയരുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home