ജോറോടെ ജോറാട്ട ഊരുത്സവം

ജോറാട്ട ഊരുത്സവം
വെബ് ഡെസ്ക്

Published on Mar 15, 2025, 12:15 AM | 1 min read

കൽപ്പറ്റ തുടിയുടെയും ചീനിയുടെയും താളങ്ങൾങ്ങൾക്ക് ചുവടുവച്ച് ഗോത്രജനത. തിരുനെല്ലിയിൽ ഇനി ഊരുത്സവക്കാലം. കുടുംബശ്രീ മിഷൻ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ആഭിമുഖ്യത്തിൽ ഉന്നതിയിൽ സംഘടിപ്പിച്ച ജോറാട്ട ഊരുത്സവം വാർഡ് മെമ്പർ ബിന്ദു ഉദ്ഘാടനംചെയ്തു. ഉന്നതിയിൽ ‘ലഹരിയ്‌ക്ക്‌ അടിമപ്പെട്ടുപോകുന്ന യുവാക്കളുടെയും സ്ത്രീകളുടെയും വെല്ലുവിളികളും പരിഹാരമാർഗങ്ങളും’ എന്ന വിഷയത്തിൽ തിരുനെല്ലി അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മെർവിൻ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് കൺവീനർ ദേവരാജ്, സിഡിഎസ് മെമ്പർ പാർവതി, എഡിഎസ് ബീന, അനിമേറ്റർ ലക്ഷ്മി എന്നിവർ സംസാരിച്ചു. തിരുനെല്ലി സ്പെഷ്യൽ പ്രൊജക്റ്റ്‌ അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാരായ ശാലിനി കൃഷ്ണ, രാജീവ് എന്നിവർ ഗോത്ര മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതികളും അവയുടെ പ്രാധാന്യത്തെ കുറിച്ചും സംസാരിച്ചു. തുടർന്ന് വിദ്യാഭ്യാസ മേഖലയിലെ കൊഴിഞ്ഞുപോക്കുകൾ, പോക്സോ നിയമം തുടങ്ങിയ വിഷയാടിസ്ഥാനത്തിൽ ഊരുനിവാസികളുമായി ചർച്ച സംഘടിപ്പിച്ചു. കുറ്റ്യാടി കല്യാണങ്ങൾ മുഖേന ഉണ്ടാവുന്ന പ്രശ്നങ്ങൾ, ഉന്നതിയിൽ ഇനിയും മെച്ചപ്പെടുത്തേണ്ട സാഹചര്യങ്ങൾ എന്നിവയെക്കുറിച്ച് ഊരുമൂപ്പൻ ജോഗി സംസാരിച്ചു. അനിമേറ്റർ രാധ അയൽക്കൂട്ട വനിതകളുടെ ശാക്തീകരണം എന്ന വിഷയത്തിൽ തനതു ഭാഷയിൽ അവതരണം നടത്തി.



deshabhimani section

Related News

0 comments
Sort by

Home