കല്ലൂരിൽ മുഴങ്ങി കുതിരക്കുളമ്പടി...

ബത്തേരി കല്ലൂരിൽ നെൽപ്പാടത്ത് കുതിരക്കുളമ്പടി മുഴങ്ങി. കാറ്റ് തോൽക്കുന്ന വേഗത്തിൽ കുതിരകൾ കുതിച്ചുപാഞ്ഞു. വയനാട് ഹൂഫ് ഹെവൻ റൈഡിങ് ക്ലബ്ബാണ് കുതിരയോട്ടമത്സരം സംഘടിപ്പിച്ചത്. പാടത്ത് പ്രത്യേകം തയ്യാറാക്കിയ ട്രാക്കിലായിരുന്നു മത്സരം. അറുപതോളം കുതിരകളാണ് അര കിലോമീറ്റർ നീളമുള്ള ട്രാക്കിൽ കാണികളെ അമ്പരപ്പിച്ച് കുതിച്ചുപാഞ്ഞത്. കർണാടകം, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നുള്ള കുതിരകളെയും മത്സരത്തിൽ പങ്കെടുപ്പിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് നേരെയുള്ള അഞ്ഞൂറ് മീറ്റർ ദൂരത്തിൽ ട്രാക്ക് സജ്ജീകരിച്ച് മത്സരം സംഘടിപ്പിച്ചത്. ഐ സി ബാലകൃഷ്‌ണൻ എംഎൽഎ മത്സരം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ബബിത അഗസ്റ്റ്യൻ സംസാരിച്ചു.
0 comments