Deshabhimani

ഹാപ്പിനസ്‌ ഫെസ്റ്റിന്‌ കൊടിയിറങ്ങി

 ഹാപ്പിനസ്‌ ഫെസ്റ്റ്
വെബ് ഡെസ്ക്

Published on Apr 21, 2025, 12:00 AM | 1 min read

ബത്തേരി ഈസ്റ്റർ ആഘോഷത്തിനിടെ ഹാപ്പിനസ്‌ ഫെസ്റ്റിന്‌ സമാപനം. ബത്തേരി നഗരസഭയും ലയൺസ്‌ ക്ലബ്ബും ചേർന്ന്‌ 22 ദിവസമായി സെന്റ്‌മേരീസ്‌ കോളേജ്‌ ഗ്രൗണ്ടിൽ നടത്തിയ ഫെസ്റ്റിനാണ്‌ ഞായർ രാത്രി പത്തോടെ സമാപനമായത്‌. സമാപന ദിവസം നൂറുകണക്കിന്‌ പേരാണ്‌ ഫെസ്റ്റ്‌ നഗരിയിൽ എത്തിയത്‌. അറുപതിനായിരത്തിൽ അധികംപേർ ഇതുവരെ ഫെസ്റ്റ്‌നഗരിയും പ്രദർശന വിൽപ്പന സ്റ്റാളുകളും സന്ദർശിച്ചുവെന്നാണ്‌ കണക്ക്‌. സമാപന സമ്മേളനം സംവിധായകനും നടനുമായ ബേസിൽ ജോസഫ്‌ ഉദ്‌ഘാടനംചെയ്തു. നഗരസഭാ ചെയർമാൻ ടി കെ രമേശ്‌ അധ്യക്ഷനായി. നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ടോം ജോസഫ്‌ സ്വാഗതവും ലയൺസ്‌ ക്ലബ്‌ പ്രസിഡന്റ്‌ കെ സാജൻ നന്ദിയും പറഞ്ഞു. നഗരസഭ നടപ്പാക്കുന്ന ഹാപ്പി ബത്തേരി പദ്ധതിയുടെ ബ്രാൻഡ്‌ അംബാസഡറായി ബേസിൽ ജോസഫിനെ പ്രഖ്യാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home