അന്ധവിശ്വാസങ്ങൾക്കെതിരെ വിദ്യാർഥികളുടെ നാടകം

കൽപ്പറ്റ സ്കൂൾ പഠനോത്സവത്തിന്റെ ഭാഗമായി അരിമുള എയുപി സ്കൂളിന്റെ നേതൃത്വത്തിൽ കുട്ടികളുടെ തെരുവ് നാടകം കേണിച്ചിറ ടൗണിൽ അരങ്ങേറി. അന്ധവിശ്വാസങ്ങൾക്കെതിരെ ഉറക്കെ ചോദ്യങ്ങളാണ് സൂപ്പർ പൊസാക്ക എന്ന നാടകത്തിലൂടെ ഉന്നയിച്ചത്. സാമൂഹ്യ വിഷയങ്ങൾ ശക്തമായി ചർച്ചചെയ്യുന്ന നാടകം നാട്ടുകാരിൽ ചർച്ചയായി. തൻവി ദിവാകർ, ഹമിയ ഹരി, അൻവിയ ബാബു, ദേവഹാര, നിവേദ്യ രാജേഷ്, ആൻഡ്രിയ ജോസഫ്, തീർത്ഥ, ശ്രേയ എന്നിവർ കഥാപത്രങ്ങളെ അവതരിപ്പിച്ചു. ഷഹർബിൻ, മാളവിക എന്നിവരാണ് സംവിധായകർ.
0 comments