ലഹരിക്കെതിരെ പൊലീസിനൊപ്പമോടാം

ലഹരിക്കെതിരെയുള്ള ‘സേ നോ ടൂ ഡ്രഗ്‌സ്, യെസ് ടൂ ഫിറ്റ്‌നസ്' എന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ ബത്തേരി നഗരത്തിൽ ദീർഘദൂര ഓട്ടം നടത്തി. ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിന്റെ നേതൃത്വത്തിലാണ് കൂട്ടയോട്ടം നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച കൽപ്പറ്റ നഗരത്തിലും ദീർഘദൂര ഓട്ടവും ബോധവൽക്കരണവും സംഘടിപ്പിച്ചിരുന്നു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പൊതുജനങ്ങളും പങ്കാളികളാകണമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ലഹരി ഉപയോഗം കുട്ടികളിലും മുതിർന്നവരിലും വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ലഹരിക്കെതിരെ ക്യാമ്പയിനുമായി ജില്ലാ പൊലീസ് രംഗത്ത് വരുന്നത്. ലഹരിക്കടത്തോ ഉപയോഗമോ വിൽപ്പനയോ ശ്രദ്ധയിൽ പെട്ടാൽ ഉടൻ പൊലീസിനെ അറിയിക്കണം. യോദ്ധാവ്: 9995966666, നർക്കോട്ടിക് സെൽ: 9497990129 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
0 comments