ബജറ്റില്‍ 2 കോടി നവീകരണത്തിനൊരുങ്ങി കാഞ്ഞിരങ്ങാട് പുതുശ്ശേരി റോഡ്

തൊണ്ടർനാട് പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് പുതുശ്ശേരി റോഡ് നവീകരണത്തിന് ബജറ്റിൽ രണ്ട് കോടി രൂപ അനുവദിച്ചതോടെ പ്രദേശവാസികൾ ആഹ്ലാദത്തിൽ. തൊണ്ടർനാട് പഞ്ചായത്തിനേയും തവിഞ്ഞാൽ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതകൂടിയാണ്. ഈ റോഡാണ് ബജറ്റ് തുക ഉപയോഗിച്ച് ബിഎംബിസി നിലവാരത്തിൽ നവീകരിക്കുക. കോഴിക്കോട്–- കണ്ണൂർ–- വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൂടിയാണ് എന്നുള്ളതും പ്രത്യേകത നിറഞ്ഞതാണ്. ഈ റോഡ് നവീകരണം പൂർത്തിയാകുന്നതോടെ തൊണ്ടർനാട് പഞ്ചായത്തിന്റെ വികസനത്തിന് വലിയ മുതൽക്കൂട്ടാവും. റോഡ് കടന്നുപോകുന്ന ഗ്രാമീണ, കാർഷിക മേഖകളിൽ പുത്തൻ ഉണർവുണ്ടാകും. കൂടുതൽ ബസ് സർവീസുകളും മറ്റു ഗതാഗതത്തിനും ഏറെ ഉപകാരപ്രദമാകും. ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. ഏറെ സന്തോഷത്തോടെയാണ് തൊണ്ടർനാട് പഞ്ചായത്ത് ബജറ്റിനെ കണ്ടത്. തൊണ്ടർനാട് പഞ്ചായത്തിൽ ഒരു അഗ്നിരക്ഷാകേന്ദ്രം നിർമിക്കാനും പഞ്ചായത്തിലെ ഏറെ പ്രധാനപ്പെട്ട കാഞ്ഞിരങ്ങാട് പുതുശ്ശേരി റോഡ് നവീകരണത്തിനായും തുക അനുവദിച്ചു.
Related News

0 comments