നവീകരണത്തിന് 2 കോടി ഹൈട്ടെക്കാകാൻ കമ്മന– കുരിശിങ്കൽ പാത

സ്വന്തം ലേഖകൻ മാനന്തവാടി വള്ളിയൂർക്കാവ്, കമ്മന, കുരിശിങ്കൽ നിവാസികൾക്ക് ഇരട്ടി മധുരം. ബജറ്റിൽ വള്ളിയൂർക്കാവ് പാലം–- കമ്മന കുരിശിങ്കൽ റോഡ് നവീകരണത്തിന് രണ്ട് കോടി രൂപകൂടി അനുവദിച്ചതോടെ പ്രദേശം ആഹ്ലാദത്തിലാണ്. പാലം നിർമാണം അവസാന ഘട്ടത്തിലാണ്. പാലം മുതലുള്ള റോഡാണ് നവീകരിക്കുക. നിലവിലെ റോഡ് വീതി കൂട്ടി ബിഎംബിസി നിലവാരത്തിലാണ് പുതിയ റോഡ് നിർമിക്കുക. നവീകരണം പൂർത്തിയായാൽ പ്രദേശത്തിന്റെ പിന്നാക്കാവസ്ഥയിൽ മാറ്റമുണ്ടാകും. വള്ളിയൂർക്കാവ് ഉത്സവാഘോഷ വേളകളിലെ ഗതാഗതക്കുരുക്ക് കുറയും. ആറാം മൈലിൽനിന്ന് വള്ളിയൂർക്കാവിലേക്കുള്ള എളുപ്പവഴിയായും ചെറ്റപ്പാലം പാലം–-വള്ളിയൂർക്കാവ്–-കമ്മന–- അഞ്ചാംമൈൽ ബദൽപാതയായും ഉപയോഗിക്കാനാവും. വള്ളിയൂർക്കാവിൽ ജില്ലയിലെ ഏറ്റവും വലിയ പാലമാണ് നിർമിക്കുന്നത്. മെയ് മാസത്തോടെ പൂർത്തിയാക്കാനാണ് ശ്രമം. പാലനിർമാണം മന്ത്രി ഒ ആർ കേളു നിരന്തരം വിലയിരുത്തുന്നുണ്ട്. വള്ളിയൂർക്കാവ്–- കമ്മന കുരിശിങ്കൽ റോഡിലും പരിശോധന നടത്തി. തുടർന്നാണ് ബജറ്റിൽ തുക ലഭ്യമാക്കിയത്.
Related News

0 comments