മുളയിൽ കരവിരുതുമായി സംരംഭക

മുള
വെബ് ഡെസ്ക്

Published on Mar 16, 2025, 12:15 AM | 1 min read

ജില്ലയിലെ കുടുംബശ്രീയുടെ മികച്ച സംരംഭകയായി കേണിച്ചിറ നെല്ലിമുണ്ട ചക്കാലക്കൽ എൽ ആർ സൂര്യ. പഞ്ചവർണ കുടുംബശ്രീയിലൂടെ ചുമർചിത്രങ്ങളും മുള ക്രാഫ്‌റ്റുകളുമാണ്‌ സൂര്യയെ മികച്ച സംരംഭകയാക്കിയത്‌. തനത്‌ ചുമർചിത്രങ്ങൾ വ്യത്യസ്‌ത മാധ്യമങ്ങളിൽ ചെയ്യുന്നതാണ്‌ പ്രത്യേകത. വീടുകളുടെ ചുമർ, മുള, ക്യാൻവാസ്‌, ബോർഡ്‌, മണ്ണ്‌ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, തടി, ഫർണിച്ചർ, വസ്‌ത്രം എന്നിവയിലെല്ലാം ചെയ്യും. മുളയിൽതന്നെ അമ്പതോളം കരകൗശല ഉൽപ്പന്നങ്ങൾ നിർമിക്കുന്നുണ്ട്‌. ആഭരണങ്ങൾ, മുഖംമൂടി, പെയിന്റിങ്‌, ഡോർ മാഗ്‌നറ്റ്‌, കീ ചെയിൻ, അലങ്കാര ഉൽപ്പന്നങ്ങൾ, വിവിധ രൂപങ്ങൾ, ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കാനുള്ള ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം നിർമിക്കുന്നു. മുളകൊണ്ട്‌ മിനിയേച്ചർ മ്യൂറലുകളും നിർമിക്കും. വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ആർട്ട് ആൻഡ്‌ ക്രാഫ്റ്റ് എക്‌സിബിഷനുകളിൽ പങ്കെടുക്കാറുണ്ട്‌. ഓർഡറുകൾക്കനുസരിച്ച്‌ മ്യൂറൽ ചിത്രങ്ങൾ വിവിധ വലുപ്പത്തിലും തയ്യാറാക്കി നൽകും. 20 കലാകാരന്മാർ ചേർന്നു പ്രവർത്തിക്കുന്ന സംരംഭത്തിന്റെ പ്രധാന ഗാലറിയും വിൽപ്പനകേന്ദ്രവും തൃക്കൈപ്പറ്റയിലാണ്. അഞ്ച്‌ വർണങ്ങളാൽ വരച്ചെടുക്കുന്ന മ്യൂറൽ ആർട്ടിന്‌ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്‌. മധ്യപ്രദേശ്‌ സർക്കാരിന്‌ നൽകാനുള്ള മ്യൂറൽ ആർട്ട്‌ പ്രൊജക്‌റ്റ്‌ ചെയ്‌തുകൊണ്ടിരിക്കുന്നു. 2013–-ലാണ്‌ കുടുംബശ്രീ സംരംഭം ആരംഭിക്കുന്നത്‌. സംരംഭത്തിന്‌ കുടുംബശ്രീയും ബാംബു മിഷനും ഗ്രാന്റും നൽകുന്നുണ്ട്‌. Caption : മുള ക്രാഫ്‌റ്റുമായി സൂര്യ



deshabhimani section

Related News

0 comments
Sort by

Home