ഏയ്ഞ്ചൽ മരിയ സെബാന് രാജീവൻ കാഞ്ഞങ്ങാട് സ്മാരക കലാലയ ചെറുകഥാ പുരസ്കാരം

കാഞ്ഞങ്ങാട്: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന രാജീവൻ കാഞ്ഞങ്ങാടിന്റെ ഓർമ്മയ്ക്ക് വേണ്ടി യുവകലാസാഹിതി കാസർകോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ കലാലയ ചെറുകഥ പുരസ്കാരത്തിന് എയ്ഞ്ചൽ മരിയ സെബാൻ അർഹയായി. 'പ്രേതകല്യാണം' എന്ന ചെറുകഥയാണ് പുരസ്കാരത്തിന് വേണ്ടി പരിഗണിച്ചത്.
കോഴിക്കോട് ദേവഗിരി സെയ്ൻ്റ് ജോസഫ്സ് കോളേജ് ബിരുദ വിദ്യാർത്ഥിയായ എയ്ഞ്ചൽ കാസർകോട് ജില്ലയിലെ പനത്തടി സ്വദേശിയാണ്. അമ്മ: രാജി തോമസ്. അച്ഛൻ: സെബാൻ കെ എസ്. മാധവൻ പുറച്ചേരി, പത്മനാഭൻ ബ്ലാത്തൂർ, ഷെറീഫ് കുരിക്കൾ എന്നിവരാണ് വിധിനിർണയം നടത്തിയത്. രാജീവൻ കാഞ്ഞങ്ങാടിന്റെ പത്താം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 29ന് കാഞ്ഞങ്ങാട് എം എൻ സ്മാരക മന്ദിരത്തിൽ വച്ച് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് പുരസ്കാരം വിതരണം ചെയ്യും.
0 comments