യുജിസി കരട്: എസ്‌എഫ്‌ഐ പ്രതിഷേധിച്ചു

യുജിസി കരട് ചട്ടത്തിനെതിരെ എസ്‌എഫ്‌ഐ ആഭിമുഖ്യത്തിൽ ചെറുവത്തൂരിൽ നടന്ന പ്രതിഷേധ മാർച്ച്
കാസർകോട്
യുജിസി കരട് ചട്ടത്തിനെതിരെ എസ്‌എഫ്‌ഐ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തി. സർവകലാശാലകളെ കവിവൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, സംസ്ഥാനങ്ങളുടെ അവകാശങ്ങൾ അട്ടിമറിക്കുന്ന യുജിസി കരട് ചട്ടങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്. ചെറുവത്തൂർ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി കെ പ്രണവ് ഉദ്ഘാടനം ചെയ്തു. പ്രവിഷ പ്രമോദ്, അഭിചന്ദ്, പ്രചോദ് എന്നിവർ സംസാരിച്ചു. നീലേശ്വരത്ത് ജില്ലാ പ്രസിഡന്റ് ഋഷിത സി പവിത്രൻ ഉദ്ഘാടനം ചെയ്തു. കെ പി വൈഷ്ണവ്, അശ്വിൻ, ആതിര, വിഷ്ണു എന്നിവർ സംസാരിച്ചു. കാസർകോട്ട് ജില്ലാ സെക്രട്ടറിയറ്റംഗം ശ്രീഹരി ബേപ്പ് ഉദ്‌ഘാടനം ചെയ്‌തു. അഭിരാജ്, അബ്ദുൾ ജാഷിദ് എന്നിവർ സംസാരിച്ചു. ബേഡകത്ത് സെക്രട്ടറിയറ്റംഗം അഖിൽരാജും മഞ്ചേശ്വരത്ത് സെക്രട്ടറിയേറ്റംഗം അനിരുദ്ധും ഉദ്‌ഘാടനം ചെയ്‌തു. കാറഡുക്കയിൽ ശ്രീഹരി ഉദ്ഘാടനം ചെയ്തു. ദിപിൻ നവനീഷ് എന്നിവർ സംസാരിച്ചു. ശനിയാഴ്‌ച തൃക്കരിപ്പൂർ, എളേരി, പനത്തടി, കാഞ്ഞങ്ങാട്, ഉദുമ, കുമ്പള എന്നിവിടങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും.
Related News

0 comments