നാടകോത്സവത്തിന് നടക്കാവിൽ തിരിതെളിഞ്ഞു

കേരള സംഗീത നാടക അക്കാദമി, നടക്കാവ് നെരൂദ തീയറ്റേഴ്സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഉത്തര മേഖല അമച്വർ നാടക മത്സരം നടക്കാവ് നെരൂദ ഓപ്പൺ ഓഡിറ്റോറിയത്തിൽ ജി എസ് പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.
തൃക്കരിപ്പൂർ
കേരള സംഗീത നാടക അക്കാദമി, നടക്കാവ് നെരൂദ തീയറ്റേഴ്സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഉത്തര മേഖല അമച്വർ നാടക മത്സരത്തിന് നടക്കാവ് നെരൂദ ഓപ്പൺ ഓഡിറ്റോറിയത്തിൽ തുടക്കമായി. പാലക്കാട് നവരംഗിന്റെ ഇദം നമമ: നാടകം അരങ്ങേറി. ശനിയാഴ്‌ച പ്രീതി കലാനിലയം വടകരയുടെ ‘ഉണ്ടയുടെ പ്രേതം’ നാടകവും അരങ്ങിലെത്തും. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി കെ ബാവ അധ്യക്ഷനായി. രാജ് മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയായി. അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യപ്രഭാഷണം നടത്തി. സംഗീത നാടക അക്കാദമി പ്രസിദ്ധീകരിക്കുന്ന ഡോ. കലാമണ്ഡലം ഷീബാ കൃഷ്ണൻ വിവർത്തനം ചെയ്ത നന്ദികേശ്വരന്റെ പുസ്തകം ‘ഭാരതാർണവം’ പ്രകാശിപ്പിച്ചു. നിരൂപകൻ ഇ പി രാജഗോപലൻ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി പ്രസന്ന കുമാരി, പി വി മുഹമ്മദ് അസ്ലം, ജില്ലാ പഞ്ചായത്ത് സ്ഥിരം കമ്മിറ്റി ചെയർമാൻ എം മനു, ജില്ലാ പഞ്ചായത്തംഗം സി ജെ സജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ വി സുമേഷ്, പി വി ചന്ദ്രമതി, നടൻ പി പി കുഞ്ഞികൃഷ്ണൻ, പഞ്ചായത്തംഗം കെ വി രാധ, അക്കാദമി ജനറൽ കൗൺസിൽ അംഗം രാജ് മോഹൻ നീലേശ്വരം, ഗോപിനാഥ് കോഴിക്കോട്, സംഘാടക സമിതി ചെയർമാൻ ഉദിനൂർ ബാലഗോപാലൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ വി കെ അനിൽകുമാർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ സി സി മുരളി നന്ദിയും പറഞ്ഞു.
Related News

0 comments