കേശദാനം മഹാദാനമെന്ന് ബാരയിലെ കൂട്ടുകാർ

ബാര ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ മുടി ദാനം ചെയ്യാൻ എത്തിയവർ
ഉദുമ
അവയവദാനം പോലെ തന്നെ മഹത്തായ സന്ദേശമാണ് കേശദാനവും എന്ന സന്ദേശമുയർത്തി, തലമുടി ദാനം ചെയ്ത് 27 വിദ്യാർഥികൾ. ബാര ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളാണ് കുട്ടികളെ ഒപ്പം കൂട്ടി മുടിമുറിച്ച്, അർബുദ രോഗികൾക്ക് നൽകിയത്. കീമോതെറാപ്പിക്ക് വിധേയരാകുന്ന രോഗികള്‍ക്ക് അവരുടെ മുടി കൊഴിയുന്നത്, വലിയ മനോവിഷമമാണ് സൃഷ്ടിക്കുന്നതെന്ന് തിരിച്ചറിഞ്ഞാണ് എസ്‌പിസി വിദ്യാർഥികൾ കേശദാനത്തിന്റെ പ്രചരണവുമായി രംഗത്തിറങ്ങിയത്. ഇതിന്റെ ഭാഗമായി 27 കുട്ടികളും രണ്ട് രക്ഷിതാക്കളും അധ്യാപികമാരില്‍ ചിലരും കേശദാനത്തിനായി മുന്നോട്ട് വന്നു. സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ, അമല മെഡിക്കൽ കോളേജുമായി ചേർന്ന് മുടി മുറിച്ച് നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർ പേഴ്സൺ ഗീതാ കൃഷ്ണൻ അധ്യക്ഷയായി. പി കെ സെബാസ്റ്റ്യൻ പദ്ധതി വിദീകരിച്ചു. ടി തമ്പാൻ, കെ എം സുധാകരന്‍, വി ഗോപാലകൃഷ്ണന്‍, ദീപ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ ശങ്കരൻ സ്വാഗതവും സതീശൻ നന്ദിയും പറഞ്ഞു.
Related News

0 comments