നാടൊന്നാകെയെത്തി
നാടക നാടുണർന്നു

എൻ എൻ പിള്ള സ്മാരക പ്രൊഫഷണൽ നാടകമത്സരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സിനിമാതാരം ശ്വേതാമേനോൻ കളിവിളക്കുതെളിയിക്കുന്നു
പിലിക്കോട്
മാണിയാട്ട് കോറസ് കലാസമിതി സംഘടിപ്പിക്കുന്ന എൻ എൻ പിള്ള സ്മാരക പ്രൊഫഷണൽ നാടകമത്സരം മുൻ എംഎൽഎ ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി സിനിമാതാരം ശ്വേതാ മേനോൻ കളിവിളക്ക് തെളിയിച്ചു. ഉദിനൂർ ബാലഗോപാലൻ അധ്യക്ഷനായി. സമഗ്രസംഭാവനയ്ക്കുള്ള എൻ എൻ പിള്ള സ്‌മാരക പുരസ്‌കാരം നാടക പ്രവർത്തകൻ കെ എം ധർമൻ ഏറ്റുവാങ്ങി. പി പി കുഞ്ഞികൃഷ്ണൻ, പി കുഞ്ഞിക്കണ്ണൻ, പ്രദീപ് കുമാർ രാമപുരത്ത്, ടി വി ശോഭിത്, കെ വി ശശി, കെ പ്രസാദ്, കെ ശരത്കുമാർ,ഹേന തമ്പാൻ, എ വി റീന,കെ വി വൈശാഖ്, പി വി അനേഷ്, നന്ദൻ മണക്കാടൻ,വി വി സന്തോഷ് എന്നിവർ സംസാരിച്ചു. ശ്രീധരൻ നമ്പൂതിരി കപോതനം, ദേശീയ യോഗചാമ്പ്യൻഷിപ്പിൽ കേരളത്തിനായി സ്വർണമെഡൽ നേടിയ ഷൈജു മുനമ്പത്ത്, നാഷണൽ സബ് ജൂനിയർ ഹാൻഡ് ബോളിലെ കേരള ടീം അംഗം അമേയ, ദേശിയ ഖൊഖൊ ചാമ്പ്യൻഷിപ്പിലെ കേരള ടീമംഗം അഭിഹർഷ് ചന്തേര എന്നിവരെ അനുമോദിച്ചു.ടി വി നന്ദകുമാർ സ്വാഗതവും കെ റിലീഷ് നന്ദിയും പറഞ്ഞു.കളിവിളക്കിൽ തെളിയിക്കാനുള്ള നാടകജ്യോതി പ്രയാണം കാരിയിൽ ശ്രീകുമാർ ക്ലബിൽനിന്നും ആരംഭിച്ചു. ചടങ്ങിൽ സംസ്ഥാന സ്കൂൾ കായികമേളയിൽ മീറ്റ് റെക്കോർഡോടെ സ്വർണം നേടിയ സോനമോഹൻ, ബോക്സിങിൽ വെങ്കലംനേടിയ യു പി ദേവനന്ദ എന്നിവരെ അനുമോദിച്ചു. ആദ്യ ദിനത്തിലെ നാടക പ്രേമികൾക്ക് വനിതാ വേദി തയ്യാറാക്കിയ ഉണ്ണിയപ്പം വിതരണം ചെയ്തു. ദിവസവും രാത്രി 7.30ന് നാടകം ആരംഭിക്കും. ശനിയാഴ്ച തിരുവനന്തപുരം അജന്തയുടെ വംശം നാടകം.









0 comments