Deshabhimani

റാണിപുരം 15ന്‌ തുറക്കും

റാണിപുരം

റാണിപുരം മലനിരകളിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിൽ പുൽമേടുകൾ കത്തുന്നു

avatar
സ്വന്തം ലേഖകൻ

Published on Feb 11, 2025, 03:00 AM | 1 min read

പനത്തടി

പുൽമേടുകളിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന്‌ അടച്ചിട്ട റാണിപുരം ഇക്കോ ടൂറിസം സെന്റർ 15ന് തുറക്കും. റാണിപുരത്ത് ഡിഎഫ്‌ഒ കെ അഷറഫിന്റെ നേതൃത്വത്തിൽ നടന്ന ഉദ്യോഗസ്ഥരുടേയും റാണിപുരം വന സംരക്ഷണ സമിതി ഭാരവാഹികളുടേയും യോഗത്തിലാണ് തീരുമാനം. റാണിപുരത്തെത്തുന്ന സഞ്ചാരികൾ തീപിടുത്തം ഉണ്ടാകാൻ സാധ്യതയുള്ള സാധനങ്ങൾ വനത്തിൽ കയറ്റുന്നില്ല എന്ന് ഉറപ്പാക്കണമെന്നും യോഗം അഭ്യർഥിത്ഥിച്ചു. കഴിഞ്ഞദിവസം മാനിപ്പുറത്ത് പുൽമേട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു ഭാഗം കത്തി നശിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇവിടേക്കുള്ള മലകയറ്റം നിർത്തിവച്ചത്. യോഗത്തിൽ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുൽ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ബി ശേഷപ്പ, ആർ ബാബു, റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനൻ, വൈസ് പ്രസിഡന്റ് ഷിബി ജോയി, എം കെ സുരേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

0 comments
Sort by

Home