ട്രിൻ .. ടിൻ .. കുഞ്ഞമ്പുവേട്ടൻ

സൈക്കിളിൽ യാത്ര ചെയ്യുന്ന കുഞ്ഞമ്പുവേട്ടൻ എന്ന ഉദിനൂർ കുഞ്ഞിപ്പുരയിൽ നാരായണൻ

പി വിജിൻദാസ്
Published on Feb 11, 2025, 03:00 AM | 1 min read
ചെറുവത്തൂർ
എവിടേക്കാ കുഞ്ഞമ്പുവേട്ടാ..? തന്റെ പ്രിയപ്പെട്ട സൈക്കിളിൽ പോകുമ്പോൾ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം ഉടൻ; ഇപ്പോ വരാം. സൈക്കിൾ കാലത്തെ ഉപേക്ഷിക്കാത്ത ഒരാളുണ്ട് ഉദിനൂർ തെക്കുപുറത്ത്. ഉദിനൂർ തെക്കുപുറത്തെ കുഞ്ഞിപ്പുരയിൽ നാരായണൻ എന്ന കുഞ്ഞമ്പുവേട്ടൻ എന്ന 91 കാരൻ. ജീവിതത്തിൽ എപ്പഴാണ് സൈക്കിൾ ഒപ്പം കൂടിയതെന്ന് ചോദിച്ചാൽ പതിറ്റാണ്ടുകളായി എന്ന് മാത്രമേ ഇദ്ദേഹത്തിന് പറയാനാകൂ. അത്രമേൽ ബന്ധമാണ് അദ്ദേഹത്തിന് സൈക്കിളിനോട്. ഉദിനൂരിൽ തുന്നൽക്കട നടത്തിയിരുന്ന ഇദ്ദേഹം പിന്നീട് ഷോപ്പ് ഉപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങി. ചെരുപ്പ് ഇന്നേവരെ ഉപയൊഗിച്ചിട്ടില്ല. സൈക്കിളിന്റെ പെഡൽ ഉള്ളപ്പോൾ എനിക്കെന്തിനാ ചെരുപ്പ് എന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. സൈക്കിൾ ഓടിച്ച് എത്ര ദൂരം സഞ്ചരിച്ചിട്ടുണ്ട് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരം മാത്രമേയുള്ളൂ. ഏത് ആവശ്യത്തിനം എത്ര ദൂരത്തും പോയിട്ടുണ്ട്; ഇപ്പോഴും പോകുന്നുണ്ട്.
Related News

0 comments