Deshabhimani

കിനാനൂർ കരിന്തളത്തെ ആയുഷ് സ്ഥാപനങ്ങൾക്ക് ദേശീയ അംഗീകാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 19, 2025, 03:00 AM | 1 min read

കരിന്തളം

കിനാനൂർ - കരിന്തളം പഞ്ചായത്തിലെ ആയുഷ് സ്ഥാപനങ്ങൾക്ക് ദേശീയ അംഗീകാരം. ചോയ്യങ്കോട്‌ പ്രവർത്തിക്കുന്ന കിനാവൂർ ഗവ. ഹോമിയോ ഡിസ്പെൻസറി, പരപ്പ ഗവ. ആയുർവേദ ഡിസ്പെൻസറി എന്നീ സ്ഥാപനങ്ങൾക്കാണ് നാഷണൽ അക്രഡിറ്റേഷൻ ബോഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ചത്. ദേശീയ പരിശോധനാ സംഘം സ്ഥാപനങ്ങൾ സന്ദർശിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. എൻഎബിഎച്ച് നാഷണൽ അസസർ ഡോ. ജിതിൻ കെ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിച്ചത്. സ്ഥാപനത്തിലെ അടിസ്ഥാന സൗകര്യം, രോഗനിയന്ത്രണ സംവിധാനം, രോഗികൾക്ക് ആവശ്യമായ വിവരങ്ങൾ കൈമാറൽ, ഗുണനിലവാരമുള്ള പരിശോധനാ സംവിധാനം, പരിശീലന പരിപാടി, മരുന്നുകളുടെ ഗുണ നിലവാരമുള്ള സംഭരണവും വിതരണവും തുടങ്ങി കാര്യങ്ങൾ പരിഗണിച്ചാണ് ദേശീയ അംഗീകാരം ലഭിച്ചത്. രണ്ട് സ്ഥാപനങ്ങളിലും പൊതുജനങ്ങൾക്ക് യോഗ പരിശീലനവും നടത്തുന്നു. പഞ്ചായത്ത് പ്രസിഡന്റ്‌ ടി കെ രവിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയും ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.സി എസ് സുമേഷ്, ആയുർവേദ ഡിസ്പെസറി മെഡിക്കൽ ഓഫീസർ ഡോ. സി ഉഷ എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാരും നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് നേട്ടം.



deshabhimani section

Related News

0 comments
Sort by

Home