കുടുംബശ്രീ ഫാഷൻഷോയിൽ സുന്ദരിമാർ തിളങ്ങി

അലാമിപ്പള്ളി ബസ് സ്‌റ്റാൻഡ് പരിസരത്തെ കുടുംബശ്രീ ഭക്ഷ്യമേളയിൽ നടന്ന ഫാഷൻ ഷോയിൽ അണിനിരന്നവർ
കാഞ്ഞങ്ങാട്
കുടുംബശ്രീ ജില്ലാ മിഷൻ കാസർകോട്, കാഞ്ഞങ്ങാട് നഗരസഭ, നബാർഡ്, എന്നിവയുടെ ആഭിമുഖ്യത്തിൽ അലാമിപ്പള്ളിയിൽ സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയുടെ ഭാഗമായി ഫാഷൻ ഷോ അരങ്ങേറി. വിവിധയിടങ്ങളിൽ നിന്നുള്ള 13 സുന്ദരികളിൽ ട്രാൻസ്ജെൻഡർ ഇഷ കിഷോർ ഒന്നാം സ്ഥാനം നേടി. രജിസ്റ്റർ ചെയ്ത ടീമുകളിൽ നിന്ന് സ്ക്രീനിങ് നടത്തിയാണ് മത്സരാർഥികളെ തെരഞ്ഞെടുത്തത്. രണ്ട് റൗണ്ടിലായി നടന്ന മത്സരത്തിൽ കേരളത്തിന്റെ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ് വനിതകളെത്തി. മിസ് കേരള ഫൈനലിസ്റ്റ് വൈഷ്ണവി, ഫാഷൻ മോഡൽ ഇർഷാദ് ഇബ്രാഹിം കണ്ണൂർ എന്നിവരായിരുന്നു വിധികർത്താക്കൾ. ആദ്യ റൗണ്ട് മത്സരത്തിൽനിന്നും ആറുപേരെ തെരഞ്ഞെടുത്തു. ഇവരിൽനിന്നാണ്, ഇഷ കിഷോറിനെ ജേതാവായി തെരഞ്ഞെടുത്തത്. കൃപ രാജേഷ്, കാസിസ് എന്നിവർ റണ്ണറപ്പുമാരായി. ജേതാവിനെ അമൃതാ ഗണേഷ് കിരീടമണിയിച്ചു. സീരിയൽ താരം കലാമണ്ഡലം നന്ദന, അസി. ജില്ലാ മിഷൻ കോഡിനേറ്റർ ഡി ഹരിദാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Related News

0 comments