മത്സ്യത്തൊഴിലാളികൾ ധർണ നടത്തി

വിവിധ ആവശ്യങ്ങളുന്നയിച്ച് മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം ഹെഡ് പോസ്റ്റ് ഓഫീസിൽ മുന്നിൽ നടത്തിയ ധർണ സിഐടിയു സംസ്ഥാന സെക്രട്ടറി വി വി രമേശൻ ഉദ്ഘാടനം ചെയ്യുന്നു.
നീലേശ്വരം
വിവിധ ആവശ്യങ്ങളുന്നയിച്ച് മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. മീൻപിടുത്ത ബോട്ടുകൾക്ക് മണ്ണെണ്ണ അനുവദിക്കുക, കടൽ ഖനനത്തിൽ നിന്നും കേന്ദ്രം പിന്മാറുക, ഡീസൽ സബ്‌സിഡി അനുവദിക്കുക, നിയമ വിരുദ്ധ മീൻപിടുത്തം തടയുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ നടത്തിയത്. മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) സംസ്ഥാന സെക്രട്ടറി വി വി രമേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കാറ്റാടി കുമാരൻ അധ്യക്ഷനായി. കെ ഉണ്ണി നായർ, വെങ്ങാട്ട് ശശി, പി സാമിക്കുട്ടി എന്നിവർ സംസാരിച്ചു. രാജു കൊക്കോട്ട് സ്വാഗതം പറഞ്ഞു.
Related News

0 comments