Deshabhimani

നഗരഭൂമിയും അളക്കും; നക്ഷ പദ്ധതി തുടങ്ങി

നക്ഷ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എൻ എ നെല്ലിക്കുന്ന് എംഎൽഎ നിർവഹിക്കുന്നു

നക്ഷ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എൻ എ നെല്ലിക്കുന്ന് എംഎൽഎ നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Feb 19, 2025, 03:00 AM | 1 min read

കാസർകോട്‌

നഗരപ്രദേശങ്ങളിലെ എല്ലാ ഭൂമിയും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സർവേ നടത്തും. ഇതിനായി നാഷണൽ ജിയോ സ്പെഷ്യൽ നോളേജ് ബേസ് ലാൻഡ് സർവേ ഓഫ് അർബൻ ഹാബിറ്റേഷൻ (നക്ഷ) പദ്ധതി ജില്ലയിലും തുടങ്ങി. കാസർകോട് മുൻസിപ്പൽ വനിതാ ഹാളിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. കലക്ടർ കെ ഇമ്പശേഖർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം അധ്യക്ഷനായി. നഗരത്തിലെ സ്വകാര്യഭൂമി, ഒഴിഞ്ഞ പ്ലോട്ട്‌, പൊതുസ്വത്ത്‌, റെയിൽവേ വകുപ്പിന്റെ ഭൂമി, നഗരസഭയുടെ ഭൂമി, ക്ഷേത്രം, ബസ് സ്റ്റാൻഡ്, ഇടവഴികൾ, തോട്, ശ്മശാനം, ജല പൈപ്പ് ലൈൻ, വൈദ്യുതി ലൈൻ തുടങ്ങി സർക്കാർ വകുപ്പുകളുടെ വസ്തുക്കൾ ഉൾപ്പെടെയുള്ളവ അളന്നുതിട്ടപ്പെടുത്തി കൃത്യമായ ഭൂരേഖകൾ തയ്യാറാക്കുന്ന പദ്ധതിയാണിത്‌. ഉടമസ്ഥാവകാശം സംബന്ധിച്ച വ്യക്തിഗത തർക്കങ്ങൾ നിയമപരമായി പരിഹരിക്കുന്നതിനും കൈയേറ്റം തടയാനും സർവേ സഹായിക്കും. വസ്തുവകകളുടെ മൂല്യം വിലയിരുത്താനും നികുതികൾ ന്യായമായി ഈടാക്കുന്നതിനും ഫലപ്രദമായി വിനിയോഗിക്കുന്നതിനും ഇത്‌ സഹായിക്കും. പ്രതിസന്ധിഘട്ടങ്ങളിൽ അപകടസാധ്യത വിലയിരുത്തുന്നതിനും അടിയന്തര ആസൂത്രണത്തിനും വിഭവ വിനിയോഗത്തിനും അപ്ഡേറ്റ് ചെയ്ത ജിയോ നാഷണൽ ലാൻഡ് രേഖകൾ ഉപയോഗപ്പെടും. എല്ലാ വില്ലേജുകളുടെയും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ 2022ൽ ആരംഭിച്ച ‘എന്റെ ഭൂമി ഡിജിറ്റൽ സർവേ’ പദ്ധതിയുടെ ഭാഗമായി 247 വില്ലേജുകളുടെ സർവേ പൂർത്തിയാക്കി. 192 വില്ലേജുകളിൽ സർവേ പ്രവർത്തനം പുരോഗ പുരോഗമിക്കുന്നു. ഈ പദ്ധതിയോടൊപ്പമാണ്‌ നക്ഷ പദ്ധതി പ്രവർത്തനവും നടക്കുന്നത്‌.



deshabhimani section

Related News

0 comments
Sort by

Home