Deshabhimani

വരൂ; ഫാം കാർണിവലിൽ കൂൺ കൃഷി പഠിക്കാം

കൂൺ കൂട്‌

പിലിക്കോട്‌ കാർഷിക ഗവേഷണ കേന്ദ്രത്തിൽ കൂൺ കൂട്‌ 
തയ്യാറാക്കുന്ന ജീവനക്കാർ

വെബ് ഡെസ്ക്

Published on Jan 17, 2025, 11:14 PM | 1 min read

പിലിക്കോട്

ഉത്തര മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന ഫാം ഫെസ്റ്റിവലിൽ കൂൺ കൃഷിയിൽ പരിശീലനം നൽകും. പ്രദർശനവും ഒരുക്കിയിട്ടുണ്ട്‌. വീട്ടമ്മമാർക്കും മറ്റും വലിയ മുതൽ മുടക്കില്ലാതെ ചെറിയ സ്ഥലത്ത്‌ ചെയ്യാവുന്നതാണ്‌ കൂൺകൃഷി. നല്ല വാണിജ്യ സാധ്യതയുമുണ്ട്‌. സൂര്യപ്രകാശം ആവശ്യമില്ലാത്ത കൂൺകൃഷി, നമ്മുടെ കലാവസ്ഥയിലും യോജ്യമാണ്‌. വയ്ക്കോൽ, കരിമ്പിൻ ചണ്ടി, തവിട്, അറക്കപ്പൊടി, ചകിരിച്ചോറ് മുതലായവയാണ് കൃഷിക്ക്‌ ഉപയോഗിക്കാറ്. വർഷങ്ങളായി പിലിക്കോട് ഉത്തര മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ പ്ലാന്റ്‌ പാത്തോളജി ആൻഡ് മൈക്രോ ബയോളജി വിഭാഗത്തിന് കീഴിൽ കൂൺ, കൂൺ വിത്ത് ഉൽപാദന യൂണിറ്റ്‌ പ്രവർത്തിക്കുന്നുണ്ട്‌. ദിവസവും കൂണുകളുടെ 10 ബെഡുകൾ ഇവിടെ തയ്യാറാക്കുന്നുണ്ട്. കൃഷിക്കാർക്കും താൽപര്യമുള്ള ഗ്രൂപ്പുകൾക്കും കൂൺ കൃഷി പരിശീലനവും കേന്ദ്രത്തിൽ നൽകും. ഫാം കാർണിവലിനെത്തുന്നവരിൽ കൂൺകൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക് മൈക്രോ ബയോളജി വിഭാഗത്തിൽ അസിസ്റ്റന്റ്‌ പ്രൊഫസർ പി പി രാജേഷ്‌ കുമാർ ഇവയുടെ സാധ്യതകൾ പരിചയപ്പെടുത്തുന്നുണ്ട്. ഗവേഷണ കേന്ദ്രം മേധാവി ടി വനജയുടെ നേതൃത്വത്തിലാണ്‌ പരിശീലനവും പ്രദർശനവും.



deshabhimani section

Related News

0 comments
Sort by

Home