പെൺകരുത്തിന്റെ വിളംബരം

സിപിഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കാഞ്ഞങ്ങാട് നഗരത്തിൽ സംഘടിപ്പിച്ച വനിതാ ഫ്ലാഗ് മാർച്ച്
കാഞ്ഞങ്ങാട്
സിപിഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കാഞ്ഞങ്ങാട് നഗരത്തിൽ പെൺകരുത്തിന്റെ വിളംബരമായി വനിതാ ഫ്ലാഗ് മാർച്ച് നടത്തി. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയായിരുന്നു മാർച്ച്. യൂണിഫോമിൽ ചെങ്കൊടിയേന്തി നൂറുകണക്കിന് വനിതകൾ അണിനിരന്നു. റാലി നോർത്ത് കോട്ടച്ചേരിയിൽ സമാപിച്ചു. പുതിയകോട്ട മാന്തോപ്പ് മൈതാനിയിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം സുമതി ഫ്ലാഗ് ഓഫ് ചെയ്തു. ദേവീ രവീന്ദ്രൻ, വി വി പ്രസന്നകുമാരി, കെ വി സുജാത, സുനു ഗംഗാധരൻ, പി എ ശകുന്തള, കെ രുഗ്മിണി, ടി ശോഭ, ഫൗസിയ ഷെരീഫ്, അഡ്വ. ബിന്ദു, വി വി തുളസി, ടി വി പത്മിനി, കെ രോഹിണി എന്നിവർ നേതൃത്വം നൽകി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി വി രമേശൻ, ഏരിയാ സെക്രട്ടറി കെ രാജ്‌മോഹനൻ എന്നിവർ സംബന്ധിച്ചു.
യുവജന സംഗമം ഇന്ന്
കാഞ്ഞങ്ങാട്
സിപിഐ എം ജില്ലാസമ്മേളനത്തിന്റെ മുന്നോടിയായി ഞായറാഴ്‌ച വൈകിട്ട് അഞ്ചിന് ടൗൺഹാൾ പരിസരത്തെ പി രാഘവൻ നഗറിൽ ബി പോസിറ്റീവ് യുവജന സംഗമം നടക്കും. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്‌ഘാടനംചെയ്യും. വൈകിട്ട് 4.30ന് യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്‌റ്റിൽ ഒന്നാം സ്ഥാനം നേടിയ മ്യൂസിക് ബാൻഡ് അരങ്ങേറും. തുടർന്ന് മാണിയാട്ട് കോറസ് കലാസമിതിയുടെ കാലം സാക്ഷി നാടകവും അരങ്ങേറും.
പുസ്‌തക പ്രകാശനം ഇന്ന്
കാഞ്ഞങ്ങാട്
അന്തരിച്ച സിപിഐ എം നേതാവ് എ കെ നാരായണന്റെ ജീവചരിത്ര ഗ്രന്ഥമായ ഓർമപുസ്‌തകം ഞായറാഴ്‌ച പ്രകാശിപ്പിക്കും. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ടൗൺഹാൾ പരിസരത്തെ പി രാഘവൻ നഗറിൽ നടക്കുന്ന യുവജനസംഗമത്തിലാണ് പ്രകാശന ചടങ്ങ്.
0 comments