മടന്തക്കോട്ട് ചാടിയതും കാമറയിൽ പതിഞ്ഞതും എല്ലാം ഇവൻതന്നെ

കൂട്ടിൽ കുടുങ്ങിയ പുലിയെ പള്ളത്തിങ്കാൽ വനം വകുപ്പ് ഓഫീസിൽ എത്തിച്ചപ്പോൾ
കൊളത്തൂർ
ചാളക്കാട് മടന്തക്കോട് കഴിഞ്ഞ ഫെബ്രുവരി ആറിന് കുടുങ്ങിയ പുലിയാണ് ഇതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അന്ന് മഴവെള്ളം വരുന്ന പാറമടയിൽ കുടുങ്ങിയ പുലി, ഫെബ്രുവരി ഏഴിന് പുലർച്ചെ മയക്കുവെടി വയ്‌ക്കുമ്പോൾ ചാടിപ്പോയതായിരുന്നു. പുലിയുടെ കാലിന് അന്ന് പാറമടയിൽ കുടുങ്ങിയപ്പോഴുള്ള കുരുക്കിന്റെ പാടുണ്ട് എന്നാണ് വിവരം. കഴിഞ്ഞ 15ന് മുളിയാർ പഞ്ചായത്തിലെ പാണ്ടിക്കണ്ടം അരിയിൽ പുഴക്കരയിൽ വനം വകുപ്പ് വച്ച ക്യാമറയിൽ കുടുങ്ങിയ പുലിയും ഇതുതന്നെയാണ് എന്ന വിവരവുമുണ്ട്. പുഴയിലുള്ള പാലപൂവൻ ആമയെ നിരീക്ഷിക്കാൻ വച്ച ക്യാമറയിലാണ് പുലി പതിഞ്ഞത്. കഴിഞ്ഞയാഴ്ച കരക്കയടുക്കം ഉന്നതിയിൽ വളർത്തുനായയെ ഈ പുലി കടിച്ചു കൊന്നിരുന്നു. ഇരിയണ്ണി മുതൽ കൊളത്തൂർ വരെ സഞ്ചരിച്ച് ഈ പുലി നായ്‌ക്കളെയും മറ്റും പിടിച്ചത്. ഇനിയും ഈ ഭാഗത്ത് പുലികൾ ഉള്ളതായി നാട്ടുകാർ സംശയിക്കുന്നു.
0 comments