കുടുംബശ്രീ ജില്ലാ കലോത്സവം ഇന്ന് സമാപിക്കും
ഹൊസ്ദുർഗ് കുതിക്കുന്നു


പി വിജിൻദാസ്
Published on May 18, 2025, 03:00 AM | 1 min read
കയ്യൂർ
കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ ഹൊസ്ദുർഗ് കുതിക്കുന്നു. 227 പോയിന്റുമായാണ് ഹൊസ്ദുർഗ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. കാസർകോട് താലൂക്ക് 206 പോയിന്റുമായി രണ്ടും വെള്ളരിക്കുണ്ട് താലൂക്ക് 150 പോയിന്റുമായി മൂന്നും സ്ഥാനത്ത് തുടരുന്നു. സിഡിഎസുകളിൽ 80 പോയിന്റുമായി ചെമനാട് ഒന്നാമത് തുടരുമ്പോൾ 65 പോയിന്റുനേടി കിനാനൂർ -കരിന്തളം രണ്ടും 34 പോയിന്റുമായി ബേഡഡുക്ക മൂന്നും സ്ഥാനത്തും തുടരുന്നു. കലോത്സവം കയ്യൂർ ജിവിഎച്ച്‌എസ്‌എസിൽ മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനംചെയ്‌തു. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ മിഷൻ കോഡിനേറ്റർ ഇൻ ചാർജ് സി എച്ച് ഇക്ബാൽ, നഗരസഭ ചെയർപേഴ്സൺമാരായ ടി വി ശാന്ത, കെ വി സുജാത, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി എ പി ഉഷ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ കെ ശകുന്തള, പഞ്ചായത്ത് പ്രസിഡന്റ് എ ജി അജിത്ത് കുമാർ, വൈസ് പ്രസിഡന്റ് എം ശാന്ത, എം സുമേഷ്, പി ബി ഷീബ, എം കുഞ്ഞിരാമൻ, കെ എം കിഷോർകുമാർ, കെ സുകുമാരൻ, പി ശശിധരൻ, സി യശോദ, പി ലീല, പി ശാന്ത, പി എം സന്ധ്യ, സി റീന എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി സ്വാഗതവും ആർ രജിത നന്ദിയും പറഞ്ഞു. ഞായർ വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി സമ്മാനം നൽകും.
0 comments