ഷോപ്പിങ് കോംപ്ലക്സിനും ഓഫീസിനും കല്ലിട്ടു

ഹൊസ്ദുർഗ് മാരിയമ്മ ക്ഷേത്രഭൂമിയിൽ ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി കല്ലിടുന്നു
കാഞ്ഞങ്ങാട്
ഹൊസ്ദുർഗ് മാരിയമ്മ ക്ഷേത്രഭൂമിയിൽ ഷോപ്പിങ് കോംപ്ലക്സും മലബാർ ദേവസ്വം ബോർഡ് കാസർകോട് ഡിവിഷൻ അസിസ്റ്റന്റ് കമീഷണർ ഓഫീസും നിർമിക്കുന്നതിന് തുടക്കം. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി കല്ലിട്ടു. നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത അധ്യക്ഷയായി. ദേവസ്വം ബോർഡംഗങ്ങളായ കെ ജനാർദനൻ, പി കെ മധുസൂദനൻ, ദേവസ്വം ബോർഡ് കമീഷണർ ടി സി ബിജു, കാസർകോട് ഡിവിഷൻ ഏരിയാ കമ്മിറ്റി ചെയർമാൻ കെ വി സുരേന്ദ്രൻ, കമ്മിറ്റിയംഗങ്ങളായ പി വി സതീഷ് കുമാർ, എ കെ ശങ്കരൻ, അസി. കമീഷണർമാരായ കെ പി പ്രദീപ്കുമാർ, എൻ കെ ബൈജു, ക്ഷേത്രം ട്രസ്റ്റീ ബോർഡ് ചെയർമാൻ ബി മുകുന്ദപ്രഭു, എക്സിക്യൂട്ടീവ് ഓഫീസർ എം മഹേഷ് എന്നിവർ സംസാരിച്ചു.
Related News

0 comments