ad
Deshabhimani

കുണ്ടംകുഴിയിൽ 
റോഡ് പിളർന്നു

കുണ്ടംകുഴി ടൗണിലെ 
റോഡിലുണ്ടായ വിള്ളൽ

കുണ്ടംകുഴി ടൗണിലെ 
റോഡിലുണ്ടായ വിള്ളൽ

avatar
സ്വന്തം ലേഖകൻ

Published on Jun 10, 2026, 02:31 AM | 1 min read

പൊയിനാച്ചി

കനത്തമഴയിൽ അന്തർസംസ്ഥാന പാതയിലെ കുണ്ടംകുഴി ടൗണിൽ മെക്കാഡം റോഡ് പിളർന്നു. ചൊവ്വ പകൽ 11 ഓടെയാണ് സംഭവം. വലിയ ശബ്ദത്തോടെയാണ്‌ റോഡ് പിളർന്നതെന്ന്‌ സമീപത്തെ വ്യാപാരികൾ പറയുന്നു. 50 മീറ്ററോളം നീളത്തിൽ റോഡ്‌ വിണ്ടുകീറിയിട്ടുണ്ട്. ചിലയിടത്ത്‌ കുഴിക്ക്‌ വലിയ ആഴമുണ്ട്‌. കുണ്ടംകുഴി, മൂന്നാംകടവ് റോഡ് ജങ്‌ഷന് സമീപം പെട്രോൾ പമ്പ് മുതൽ കുണ്ടംകുഴി ഭാഗത്തേക്കാണ് റോഡ് പിളർന്നത്‌. തുടർന്ന്‌ ഇതുവഴിയുള്ള വാഹന ഗതാഗതം റോഡിന്റെ ഒരു ഭാഗത്തുകൂടി ക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 10 മുതൽ 11.15 വരെ ഇവിടെ ശക്തമായ മഴയുണ്ടായിരുന്നു. മഴയോടൊപ്പം ശക്തമായ മിന്നലും ഉണ്ടായിരുന്നു. ഇതുകാരണമാണ്‌ റോഡിൽ വിള്ളൽ രൂപപ്പെട്ടതെന്ന്‌ സംശയിക്കുന്നു. തെക്കിൽ–ആലട്ടി റോഡ് കർണാടകയിലക്കുള്ള അന്തർ സംസ്ഥാനപാതയാണ്. ഈ സമയം ഇതുവഴി വാഹനങ്ങളൊന്നും കടന്നു പോകാത്തത് കാരണം വലിയ ദുരന്തം ഒഴിവായി. റോഡിലെ വിള്ളലിലൂടെ മഴവെള്ളം മുഴുവൻ താഴ്‌ന്നിറങ്ങുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home