കെഎസ്‌ടിഎ ജില്ലാസമ്മേളനം ഇന്നും നാളെയും

കെഎസ്ടിഎ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ചായ്യോം ബസാറിൽനിന്ന് ചായ്യോം സ്കൂളിലേക്ക് നടത്തിയ വിളംബര ജാഥ
ചായ്യോത്ത്
കെഎസ്ടിഎ ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ചേരും. ശനി രാവിലെ പത്തിന് അഡ്വ. കെ അനിൽകുമാർ ഉദ്ഘാടനംചെയ്യും. പകൽ രണ്ടിന് "മാധ്യമങ്ങളുടെ രാഷ്ട്രീയം' സെമിനാറിൽ മാധ്യമ പ്രവർത്തകൻ പി വി കുട്ടൻ സംസാരിക്കും. വൈകിട്ട് 4.30ന് സ്കൂൾ പരിസരത്തുനിന്നും ചോയ്യങ്കോട് ടൗണിലേക്ക് പ്രകടനം. അഞ്ചിന് ചോയ്യങ്കോട് പൊതുയോഗം ജംഷീദലി മലപ്പുറം ഉദ്ഘാടനംചെയ്യും. ഏഴ് ഉപജില്ലകളിൽനിന്നായി 370 പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനം ഞായർ വെെകിട്ട് സമാപിക്കും. സമ്മേളനത്തിന് മുന്നോടിയായി വെള്ളി വൈകിട്ട് ചായ്യോം ബസാറിൽനിന്ന് ചായ്യോം സ്കൂളിലേക്ക് വിളംബര ജാഥ നടത്തി. സംഘാടകസമിതി ചെയർമാൻ വി കെ രാജൻ, കെഎസ്‍ടിഎ സംസ്ഥാന നിർവാഹകസമിതി അംഗം കെ ഹരിദാസ്, ജില്ലാസെക്രട്ടറി ടി പ്രകാശൻ, സംസ്ഥാനകമ്മിറ്റി അംഗം എം ഇ ചന്ദ്രാംഗദൻ, ജില്ലാട്രഷറർ ഡോ. കെ വി രാജേഷ് എന്നിവർ നേതൃത്വം നൽകി.
Related News

0 comments