Deshabhimani

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ 
സംഘത്തിലെ 3 പേര്‍ അറസ്റ്റില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 14, 2025, 03:01 AM | 1 min read

കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്ടെ സ്ഥാപനം കേന്ദ്രീകരിച്ച് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിക്കുന്ന സംഘത്തിൽപെട്ട മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുതിയകോട്ട യിലെ നെറ്റ് ഫോർ യു എന്ന സ്ഥാപനത്തിന്റെ ഉടമ കൊവ്വൽപള്ളിയിലെ സന്തോഷ് കുമാർ (45), കാഞ്ഞങ്ങാട് സൗത്തിലെ രവീന്ദ്രൻ(51), ഹൊസ്ദുർ​ഗ് കടപ്പുറത്തെ ശിഹാബ്(34) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡിവൈഎസ് പി ബാബു പെരിങ്ങേത്ത്, എസ്ഐമാരായ ടി അഖിൽ, ശാർങ്ധരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിൽനിന്നും നിരവധി വ്യാജരേഖകളും വ്യാജരേഖകളുണ്ടാക്കാനുപയോ​ഗിക്കുന്ന കംപ്യൂട്ടറുകളും ഹാർഡ് ഡിസ്കുകളും സീലുകളും അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു. ശിഹാബിന്റെ വീട്ടിൽ പരിശോധന നടത്തി പ്രിന്റുകളടക്കം പിടികൂടി. രവീന്ദ്രന്റെ താമസ സ്ഥലത്തും പരിശോധന നടത്തി. പാസ്പോർട്ട്, ഡ്രൈവിങ്‌ ലൈസൻസ്, എസ്എസ്എൽസി ബുക്ക്, സംസ്ഥാനത്തെ വിവിധ സർവകലാശാലകളുടെ പേരിലുള്ള സർട്ടിഫിക്കറ്റുകൾ എന്നിവ വ്യാജമായുണ്ടാക്കുന്ന വൻ റാക്കറ്റാണ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ പേർക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home