കുടുംബശ്രീ പ്രീമിയം കഫെ കാസർകോട്ട് തുറന്നു

ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരത്ത് കുടുംബശ്രീ പ്രീമിയം കഫേ എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു
കാസർകോട്
ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരത്ത് കുടുംബശ്രീയുടെ കഫേ പ്രവർത്തനം തുടങ്ങി. എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി മുഖ്യാതിഥിയായി. മികച്ച പരിശീലനം ലഭിച്ച 15 വനിതകളുടെ നേതൃത്വത്തിൽ രാവിലെ 7.30 മുതൽ രാത്രി 11 വരെ കഫേയുണ്ടാകും. ശീതീകരിച്ച റസ്‌റ്റോറന്റിൽ 70 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാം. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ അധ്യക്ഷനായി. അസി. ജില്ലാ മിഷൻ കോഡിനേറ്റർ ഡി ഹരിദാസ് പദ്ധതി വിശദീകരിച്ചു. വി വി രമേശൻ, ടി എം എ കരീം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺമാരായ ഗീതാ കൃഷ്ണൻ, കെ ശകുന്തള, എസ് എൻ സരിത, എം മനു, ജില്ലാ പഞ്ചായത്തംഗങ്ങളായ സി ജെ സജിത്ത്, ഗോൾഡൻ റഹ്മാൻ, സനോജ് ചാക്കോ, തദ്ദേശ വകുപ്പ് ജോയിന്റ് ജി സുധാകരൻ, പഞ്ചായത്ത് സെക്രട്ടറി എസ് ശ്യാമലക്ഷ്മി, ഫിനാൻസ് ഓഫീസർ എം എസ് ശബരീഷ്, കിഷോർകുമാർ, സി എം സൗദ, എസ് സുനിത, എ സുമ, റസിയ സലാം എന്നിവർ സംസാരിച്ചു. ജില്ലാ മിഷൻ കോഡിനേറ്റർ ഇൻ ചാർജ് സി എച്ച് ഇഖ്‌ബാൽ സ്വാഗതവും പ്രോഗ്രാം മാനേജർ കെ ടി ജിതിൻ നന്ദിയും പറഞ്ഞു.
0 comments