സുനിൽ ഗവാസ്‌കർ 21ന് കാസർകോട്ട്

സുനിൽ ഗവാസ്‌കർ
കാസർകോട്
ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ കാസർകോട് നഗരസഭയുടെ ആതിഥേയത്വം സ്വീകരിച്ച് 21ന് കാസർകോട്ടെത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയുടെ കായിക ടൂറിസം വളർച്ചയ്‌ക്ക് ഗവാസ്കറുടെ വരവ് വലിയ ഗുണം ചെയ്യുമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. ഗവാസ്‌കറുടെ സന്ദർശനം എന്നും ഓർമിക്കുന്ന തരത്തിൽ, വിദ്യാനഗർ നഗരസഭാ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് ‘സുനിൽ ഗവാസ്കർ മുനിസിപ്പൽ സ്റ്റേഡിയം റോഡ്’ എന്ന് നാമകരണം ചെയ്യുമെന്ന് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം പറഞ്ഞു. 21ന് പകൽ 3.30ന് റോഡിന് ഗവാസ്കർ, തന്റെ പേര് നാമകരണം ചെയ്യും. തുടർന്ന് അദ്ദേഹത്തെ തുറന്ന വാഹനത്തിൽ ചെട്ടുംകുഴിയിലുള്ള റോയൽ കൺവൻഷൻ സെന്ററിലേക്ക് ആദരസമ്മേളനത്തിനായി ആനയിക്കും. വാർത്താസമ്മേളനത്തിൽ ടി എ ഷാഫി, കെ എം അബ്ദുൽ റഹ്മാൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, പ്രസ് ക്ലബ് പ്രസിഡന്റ് സിജു കണ്ണൻ, നഗരസഭാ സ്ഥിരം സമിതി ചെയർമാൻ സഹീർ ആസിഫ്, കൗൺസിലർ കെ എം ഹനീഫ് എന്നിവരും പങ്കെടുത്തു.
Related News

0 comments