സ്കീം തൊഴിലാളികൾ ജില്ലാ റാലി നടത്തി

നീലേശ്വരം പോസ്റ്റ് ഓഫീസിലേക്ക് സ്‌കീം വർക്കർമാർ നടത്തിയ മാർച്ച് എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
നീലേശ്വരം
എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ല, സ്കീം വർക്കേഴ്സിനെ കേന്ദ്രം തൊഴിലാളികളായി അംഗീകരിച്ച് ന്യായമായ വേതനവും ആനുകൂല്യവും നൽകുക എന്നീ ആവശ്യവുമായി സ്കീം മേഖലയിൽ ജോലി ചെയ്യുന്ന സിഐടിയു തൊഴിലാളികൾ നീലേശ്വരം പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. എൽഐസി ഓഫീസിന് മുന്നിൽനിന്നും മാർച്ച് ആരംഭിച്ചു. പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനംചെയ്തു. അങ്കണവാടി, ആശ, എൻഎച്ച്എം, സ്കൂൾ പാചക തൊഴിലാളി, ദേശീയ സമ്പാദ്യ പദ്ധതി, സ്കൂൾ ഹെൽത്ത് നേഴ്‌സസ് യൂണിയൻ തുടങ്ങി വിവിധ മേഖലകളിലെ നൂറുകണക്കിന് സ്കീം വർക്കർമാർ മാർച്ചിൽ അണിനിരന്നു. ആശ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് വി വി പ്രസന്നകുമാരി അധ്യക്ഷയായി. സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ, ജില്ലാ ജനറൽ സെക്രട്ടറി സാബു എബ്രഹാം, ജില്ലാ പ്രസിഡന്റ് പി മണിമോഹൻ, ആശ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ഇ രമണി, എൻഎച്ച്‌എം ജില്ലാ സെക്രട്ടറി ഷിജി ശേഖർ, ദേശീയ സമ്പാദ്യപദ്ധതി യൂണിയൻ സെക്രട്ടറി എം ജാനകി, സ്കൂൾ പാചക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി പി കമലാക്ഷൻ എന്നിവർ സംസാരിച്ചു. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ വി രാഗിണി സ്വാഗതം പറഞ്ഞു.
0 comments