സംഘാടകസമിതി രൂപീകരിച്ചു അഖിലേന്ത്യാ കിസാൻസഭാ സംസ്ഥാന ജാഥ 22 മുതൽ

ബോവിക്കാനം
മലയോര മേഖലയിൽ വർധിച്ചുവരുന്ന വന്യമൃഗശല്യം പരിഹരിക്കുക, കർഷകർക്കും കൃഷിക്കും സംരക്ഷണമേകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ കിസാൻസഭാ സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥ 22 ന് ബോവിക്കാനത്ത് നിന്നാരംഭിക്കും. 29 ന് തിരുവനന്തപുരത്ത് സമാപിക്കും. 30, 31 തീയതികളിൽ തിരുവനന്തപുരത്ത് രാപ്പകൽ സമരവും നടക്കും. ജാഥയുടെ ഉദ്ഘാടന പരിപാടിക്കായി സംഘാടക സമിതി രൂപീകരിച്ചു. ബോവിക്കാനം സൗപർണിക ഓഡിറ്റോറിയത്തിൽ കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എ ചന്ദ്രശേഖരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജനാർദനൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സിജി മാത്യു, ഏരിയാ സെക്രട്ടറി എം മാധവൻ, എ രവീന്ദ്രൻ, പി വി മിനി, പി ബാലകൃഷ്ണൻ, ബി കെ നാരായണൻ, സി കെ കുമാരൻ, പി രവീന്ദ്രൻ, ശ്രീജിത്ത് മഞ്ചക്കൽ, കാടകം മോഹനൻ എന്നിവർ സംസാരിച്ചു. ഇ മോഹനൻ സ്വാഗതവും എ വിജയകുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി എച്ച് കുഞ്ഞമ്പു (ചെയർമാൻ), ഇ മോഹനൻ (കൺവീനർ).
0 comments